Thursday, June 18, 2009

സൌന്ദര്യം … മനം മയക്കുന്ന സൌന്ദര്യം

 

(സ്ത്രീ സൌന്ദര്യം ആണോ ഈ പറയുന്നതെന്നു കരുതി വന്നവര്‍ക്കു് തിരിച്ചുപോവാം)

താമസം മാറി എന്നു പറഞ്ഞപ്പോള്‍ നമ്മുടെ ശ്രീ ചോദിച്ചിരുന്നു – കാണാന്‍ ഭംഗിയുള്ള സ്ഥലത്താണോ വീടെന്നു?

പണ്ടു ഞാന്‍ താമസിച്ചിരുന്ന പാടത്തിന്നരികിലുള്ള വീടിന്റെ അത്ര നല്ല സ്ഥലത്തല്ല, എന്നാലും ഒരു സുന്ദരമായ ഗ്രാമം തന്നെ. എന്നാല്‍ പിന്നെ ചിത്രങ്ങളെടുത്തു ബ്ലോഗ്ഗിലിട്ടു ആള്‍ക്കാരെ കൊതിപ്പിക്കാം എന്നു കരുതി.

അപകടത്തിന്നു ശേഷം ഞാന്‍ ഇപ്പൊ നടന്നാണു കോളേജിലേക്ക് പോകുന്നതു്. അതു കൊണ്ട് തന്നെ സൌകര്യമായി നിന്നു പടം പിടിച്ചിട്ടു പോവാം. പക്ഷെ, കോളേജില്‍ പോകുന്ന വഴിക്കായതു കൊണ്ടു് ക്യാമറ ഒന്നും ഇല്ല. മൊബൈല്‍ ചിത്രങ്ങളേ ഉള്ളൂ…

1506200960515062009607

ചുമ്മാ വഴിയോരത്തെ പൂക്കള്‍ – മോണിങ്ങ് ഗ്ലോറി അല്ലേ ആദ്യത്തേതിന്റെ പേരു്?

1506200960815062009609

നമുക്കു പാര്‍ക്കാന്‍ ആപ്പിള്‍ തോട്ടങ്ങള്‍

1506200961015062009611

വഴിയോരത്തെ പനിനീര്‍പ്പൂവും മുള്ളന്‍പൂവും :)

1506200961315062009614

കണ്ട കാടും പടലിന്റെയും ഒക്കെ പടം എടുത്തിട്ടോളും!

1506200961515062009616

ഡെയ്സിയും കാട്ടുപൂവും.15062009617

--->  കോളേജിനടുത്തെ ഉണക്കമരം! :)

ഇനി താഴെ കാണുന്നതെന്താണെന്നറിയോ? മള്‍ബറിപ്പഴം! :) പോണവഴിക്കൊരു തരക്കേടില്ലാത്ത മരമുണ്ട് – രാവിലെയും വൈകീട്ടും ഇത്രക്കു കിട്ടും.  നല്ല സ്വാദാ! :) :) ഇവിടുത്തുകാര്‍ക്കറിയില്ലാന്നു തോന്നുന്നു ഇതിനെക്കുറിച്ച്.15062009619

ഇനി ഇതാ രണ്ടു ചിത്രങ്ങള്‍  - പണ്ടു ക്യാമറയില്‍ എടുത്തതു്‌.

Garching Centre 2009-05-20 001 Garching Centre 2009-05-20 002

ഇതിലേ എന്നും പോവാന്‍ … ഈ സൌന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന ഞാന്‍ ഒരു കുഞ്ഞു ഭാഗ്യവാനല്ലേ?

ഈ നിത്യഹരിതയാം ഭൂമിയലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?
സ്വപ്നങ്ങളുണ്ടോ … .. .. … . ഗന്ധര്‍വ്വഗീതമുണ്ടോ….
…. കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ… ?

എന്നു ദാസേട്ടനൊക്കെ പാടിയതു വെറുതെ ആണോ?

എന്നാപ്പിന്നെ പറഞ്ഞ പോലെ,
സ്വന്തം, കല്ല്, കരിങ്കല്ല്.

15 comments:

Sands | കരിങ്കല്ല് said...

ഈ നിത്യഹരിതയാം ഭൂമിയലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?
സ്വപ്നങ്ങളുണ്ടോ … .. .. … . ഗന്ധര്‍വ്വഗീതമുണ്ടോ….
…. കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ… ?

ചാണക്യന്‍ said...

നല്ല ചിത്രങ്ങള്‍....

ജിജ സുബ്രഹ്മണ്യൻ said...

കല്ലേ ! വഴിയോരക്കാഴ്ച്ചകൾ അതിമനോഹരമായിരിക്കുന്നു.ഈ കാഴ്ചകൾ കണ്ടാൽ വയലാർ പാടിയതു പോലെ നമ്മളും പാടിപ്പോകും.
ഇനിയൊരു ജന്മം കൂടി .....

അനില്‍@ബ്ലോഗ് // anil said...

ഓ, അത്ര കൊതിയൊന്നും വരുന്നില്ല, ഇതോക്കെ ഞമ്മന്റെ നാട്ടിലുമുണ്ട്.
:)

നല്ല പടങ്ങള്‍, പല ചെടിയും നമ്മുടെ നാട്ടില്‍ ഉള്ളവയുടെ സായിപ്പ് ബന്ധുക്കളാണെന്ന് തോന്നുന്നു.

ശ്രീ said...

തീര്‍ച്ചയായും ഭാഗ്യവാന്‍ തന്നെ.

ഇങ്ങനെയുള്ള പരിസരം തന്നെ ആണോ എന്നറിയാനാണ് അന്ന് ആ ചോദ്യം ചോദിച്ചത്. അപ്പോ താമസം മാറിയതു നഷ്ടമായില്ല
:)

കണ്ണനുണ്ണി said...

ഹി ഹി എന്റെ കുട്ടനാടിന്റെ അത്രേക്കന്ഗഡ് ഇല്യാ...എത്ര ആയാലും

മാണിക്യം said...

കൊള്ളാം എന്നലും ...
ഇവിടത്തെ അത്ര പോരാ
:) സത്യം!!

Sands | കരിങ്കല്ല് said...

@ചാണക്യന്‍...
നന്ദി :)

@കാന്താരിച്ചേച്ചി..
തീര്‍ച്ചയായും ചേച്ചീ... (നന്ദിയും)

@അനില്‍@ബ്ലോഗ്
ഇവിടെ മാത്രേ ഭംഗിയുള്ളൂ എന്ന അര്‍ത്ഥത്തില്‍ പറഞ്ഞതല്ല.. ഞാനിപ്പൊ ഇവിടെ ആ‍ണല്ലോ അപ്പൊ ഇവിടുത്തെ ഭംഗിയല്ലേ ആസ്വദിക്കാന്‍ പറ്റൂ..

പിന്നെ, പാട്ടില്‍ പറഞ്ഞിരിക്കുന്നതു ഭൂമിയെപ്പറ്റിയാണു... അതിപ്പൊ ഇവിടെയായാലും ആസ്ട്രേലിയ ആയാലും, കുട്ടനാടായാലും സുന്ദരി തന്നെയല്ലേ?

നെല്ലായി മാത്രം ഇത്തിരി കൂടുതല്‍ സുന്ദരി! ;)

@ശ്രീ..
ഇല്ല. ഒട്ടും നഷ്ടമായില്ല.

@കണ്ണനുണ്ണി...
ഉവ്വെന്നു ദാ മുകളില്‍ സമ്മതിച്ചല്ലോ :)പോരേ

@മാണിക്യം ചേച്ചീ
നമുക്കു മത്സരം വേണോ? ഒന്നാം സ്ഥാനം പങ്കിട്ടെടുക്കാം? :)

Anil cheleri kumaran said...

നല്ല ചിത്രങ്ങൾ, വിവരണം.

ഗീത said...

ഭൂമിപ്പെണ്ണ് എവിടെയായാലും മനം മയക്കുന്ന സുന്ദരി തന്ന്യാ.

വഴിയോരത്ത് ആ പനിനീര്‍ പൂവും അങ്ങനെതന്നെ നില്‍ക്കുമോ? നമ്മുടെ നാട്ടിലാണെങ്കില്‍ വിരിയേണ്ട താമസം ഇറുത്തുകൊണ്ടു പോകാന്‍.

smitha adharsh said...

അന്വേഷിച്ചു വന്നതില്‍ സന്തോഷം..അലക്ക് കഴിഞ്ഞു എനിക്ക് കാശിക്കു പോകാന്‍ പറ്റ്മെന്നു തോന്നുന്നില്ല എന്ന് പണ്ടൊരു അലക്കുകാരന്‍ പറഞ്ഞ പോലെ ഈ ടീച്ചര്‍ പണീടെ തിരക്കൊഴിഞ്ഞു നമ്മളൊരു പുതിയ പോസ്റ്റ്‌ ഇടാം എന്ന് വിചാരിച്ചിട്ട് നടക്കുന്നില്ല മാഷേ..
അപ്പൊ,മനം മയക്കുന്ന സൌന്ദര്യം ആസ്വദിച്ചു ജീവിക്കൂ..മള്‍ബറിപ്പഴം - ഞാനും കുറെ കഴിച്ചിട്ടുണ്ട്..സ്കൂള്‍ വെക്കേഷന് മാമേടെ വീട്ടില്‍ പോകുമ്പോ..ഗീത ചേച്ചി പറഞ്ഞ പോലെ ആ റോസ് അവിടെ തന്നെ നില്‍ക്ക്വോ? അതോ പണ്ട് പറഞ്ഞ പോലെ ആവശ്യക്കാര്‍ക്ക് പൊട്ടിച്ച് എടുത്തിട്ട് അതിനുള്ള പണം ഇടാന്‍ പെട്ടിയും കൂടെ ഉണ്ടോ?

Rare Rose said...

കരിങ്കല്ലേ..,പുതിയ സ്ഥലവും മനം മയക്കുന്നത് തന്നെ..എന്നാലും ജനലിലൂടെ നോക്കിയാല്‍ തന്നെ കാണാന്‍ പറ്റുന്ന,വിശാലമായ പച്ചപ്പാടങ്ങളുള്ള മുന്‍പെപ്പോഴോ കല്ല് താമസിച്ചിരുന്ന സ്ഥലം ആണെന്നു തോന്നുന്നു ഇതിലെല്ലാം ഏറ്റവും കൂടുതല്‍ സുന്ദരി...:)

Sands | കരിങ്കല്ല് said...

@കുമാരന്‍‌ജി... സന്തോഷം

@ഗീതചേച്ചി
ഇല്ല ഇതു ഒരു വീടിന്റെ വേലിക്കു നിക്കുന്നതാ.. ആരും പൊട്ടിക്കില്ല.. (ഞാന്‍ കണ്ണിട്ടുണ്ടെങ്കിലും) ;)

@സ്മിത
:)
ഇല്ലെന്നേയ്.. ആരും പൊട്ടിക്കൊന്നൂല്ല്യ.. ഇവിടെ എല്ലാരും (ഞാന്‍ അടക്കം) നല്ലവരാ! ;)

ആ പൂപ്പാടത്തേക്കു ഞാനിക്കൊല്ലം ഇതു വരെ പോയില്ല.. പോണം.
ഇതു വെറും വേലിക്കല്‍ നില്‍ക്കുന്ന പൂവല്ലേ... ആരും പൊട്ടിക്ക്യേം ഇല്ല, കാശൊട്ടു കൊടുക്കേം വേണ്ടാ

@റോസ് റോസ് റെയര്‍ റോസ്..
ആ സ്ഥലവും ഈ സ്ഥലവും അടുത്തടുത്തു തന്നെയാ.. എന്നാലും കിളിവാതില്‍ ദൃശ്യം തന്നെ ആയിരുന്നു കിടു.

സമാന്തരന്‍ said...

വഴിയോരം തന്നെയോ ..?
എന്താ ഒരു കാഴ്ച.

കല്ലേ സുന്ദരം നിന്നുടെ ക്ലിക്കുകള്‍.

Bindhu Unny said...

ഭാഗ്യവാന്‍ തന്നെ. പച്ച മള്‍ബറിയാണോ പറിച്ച് തിന്നുന്നത്. പഴുക്കാന്‍ വിടൂല്ലേ.
:-)