കണ്ടമാനം പുലികള്‍ വിഹരിക്കുന്ന ഒരു കാടാണല്ലോ ഈ ബൂലോകം. കുറേ കാടന്മാരും ഉള്ളതിനാലാണു കാടെന്നു പറഞ്ഞതു്.
ഈ പുലികള്‍ വിഹരിക്കുന്നിടത്തു് വിവരക്കേടു് പറഞ്ഞാല്‍ നല്ല പ്രഹരം കിട്ടും. എന്നാലും എന്നാലാവുന്ന ഒരിത്തിരി പറയാമല്ലേ! :)
രണ്ടു ഭാഷയെങ്കിലും അറിയാത്ത ആരും തന്നെ ബൂലോകത്തില്ല എന്നാണെന്റെ ഒരു കണക്കുകൂട്ടല്‍. എല്ലാരും അധികം സംസാരിക്കുന്നതോ കമ്പ്യൂട്ടറുകളോടും – അല്ലേ?
എന്നാല്‍ നമ്മളില്‍ എത്ര പേര്‍ക്കു കമ്പ്യൂട്ടറിനറിയാവുന്ന ഭാഷയറിയാം? (കുറേപേരൊക്കെ സോഫ്റ്റ്വെയര് ഇഞ്ചിനീരന്മാരും ഒക്കെ ആണെങ്കിലും അവരുടെ നിലവാരം ഊഹിക്കാവുന്നതാണു്)
ഞാന്‍ കുറേകാലമായി ഈ കൊട്ടു തുടങ്ങിയിട്ടു് – കഷ്ടി 7-8 ഭാഷകളോളം (കമ്പ്യൂട്ടറുകളുടെ) എന്റെ കൈക്കരുത്തറിഞ്ഞു. ഇപ്പൊ പലതും മറന്നു പോയിത്തുടങ്ങി. നന്നായി അറിയാവുന്നവ രണ്ടെണ്ണം മാത്രം.
അതിലൊരെണ്ണം ഞാനിവിടെ കുട്ട്യോളെ (ബാച്ചികളെയും, മാസ്റ്റേഴ്സിനെയും) പഠിപ്പിക്കുന്നു. ആ ഭാഷയുടേ പേരാണു പൈത്തണ്‍ (പൈത്തഗോറസിന്റെ ബന്ധുവാണോ ഈ പൈത്തണ്‍ എന്നായിരുന്നു അച്ഛന്റെ ചോദ്യം – അല്ലാ, അമ്പതുകളുടെ പാതിയില്‍ ജനിച്ചു, അമ്പതുകളുടെ മധ്യത്തിലെത്തി നില്ക്കുന്ന അച്ഛന് അതു ചോദിക്കണമെങ്കില്‍ ഒരു പുലി തന്നെ ആയിരിക്കണ്ടേ?)
എന്തായാലും പൈത്തഗോറസിന്റെ ആരുമല്ല.
ഇതു വരെ പഠിച്ച ഭാഷകളില്‍ ഏറ്റവും നല്ലതിതു തന്നെ. പഠിക്കാനെളുപ്പം, ഉപയോഗിക്കാന്‍ ശക്തം, അതി സുന്ദരം! കമ്പ്യൂട്ടര്‍ സംബന്ധമായ എന്തെങ്കിലും പഠിക്കുന്നവര്‍ ഇതു പഠിക്കുന്നതു് നല്ലതായിരിക്കും. (ചിത്രത്തില്‍ കാണുന്നതു് ഇതിന്റെ ലോഗോ)
സത്യം പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ പഠനം നടത്താത്തവര്‍ ആണു തലകുത്തി മറഞ്ഞു കമ്പ്യൂട്ടര്‍ സമ്പ്രദായങ്ങള്‍ പഠിക്കേണ്ടതു്.
ഉദാഹരണത്തിനു: എന്റെ ഒരു സുഹൃത്തു്, ആസ്ട്രോണോമിയില്‍ ഗവേഷക, കമ്പ്യൂട്ടറുകളുമായില്‍ മല്പിടുത്തം നടത്തുന്നതു കാണുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോകാറുണ്ട് - ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ ഭാഷ പഠിക്കാന്‍ - എന്നാലല്ലേ ഈ കുന്ത്രാണ്ടത്തിനോട് വൃത്തിയായി സംസാരിക്കാന്‍ പറ്റൂ.
ഞാനൊക്കെ പറഞ്ഞാലെന്തു വില? ആരു പഠിക്കാന്‍? ബുദ്ധിമുട്ടട്ടെ. ആര്‍ക്കു ചേതം? :)
ഈ കമ്പ്യൂട്ടറുകളുടെ സ്വഭാവം നമ്മുടെ എന്‍. എഫ്. വര്‍ഗ്ഗീസിന്റെ ഒക്കെ പോലെയാ. മക്കളേ, നല്ലവനുക്കു ഞാന്‍ നല്ലവന്‍. കെട്ടവനുക്കു ഞാന്‍ മഹാകെട്ടവന്‍.
ഈ പറഞ്ഞ ഉപദേശം കമ്പ്യൂട്ടറുകളെ തെറിവിളിക്കുന്ന എല്ലാര്ക്കും ബാധകമാ. ബുദ്ധിയില്ലാത്ത പാവം ജീവികളല്ലേ കമ്പ്യൂട്ടറുകള്‍, നന്നായി പറഞ്ഞു കൊടുത്താല്‍, എല്ലാം നന്നായി നടക്കും.
അപ്പൊ, പറഞ്ഞു വന്നതു്, ഞാന്‍ നന്നായി പഠിപ്പിക്കുന്നുണ്ടെന്നെനിക്കു തോന്നുന്നു.
ചെറിയ ജലദോഷം ഉണ്ടായിരുന്ന എനിക്കു ഇന്നത്തെ ഒന്നര മണിക്കൂറ് ക്ലാസ്സെടുത്തു വന്നപ്പോള്‍, ചെറിയ ഒരു തൊണ്ടവേദന.
അതു (തൊണ്ടവേദനക്കഥ) എല്ലാരോടും പറയാന്‍ വന്നതാ. അപ്പൊ ബാക്കി കഥകൂടി പറഞ്ഞെന്നു മാത്രം. :)
എന്നു, സ്വന്തം കല്ല്.
വാല്‍ക്കഷണം: ഞാനിവിടെ കുട്ടികളെക്കൊണ്ട്, നമ്മുടെ ഉമേഷേട്ടന്റെ കമ്പനി പൂട്ടിക്കാനായി ഒരു സോഫ്റ്റ്വെയറ് ഉണ്ടാക്കിക്കാന് പോവാണു. ഒരു സെര്‍ച്ച് എഞ്ചിന് :) ഞങ്ങളു കൂട്ട്യാല്‍ക്കൂട്വോ എന്നൊന്നു നോക്കട്ടെ.
10 comments:
എന്തായാലും പൈത്തഗോറസിന്റെ ആരുമല്ല.
എന്തായാലും പുതിയ സെര്‍ച്ച് എഞ്ചിന്റെ പണി നടക്കട്ടെ...
[കളിച്ചു കളിച്ച് ഗുരുകുലത്തോടായോ കളി ? ;)]
ഹിഹി.. ഇവിടെ ഞാനും എന്റെ പഴയ ഓഫീസ് മേറ്റും സ്ഥിരം അടിയുണ്ടാക്കിയിരുന്നത് പൈത്തണ്‍ ആണോ പേള്‍ ആണൊ നല്ലതെന്നായിരുന്നു.. (സംശയമൊന്നുമില്ലാ.. പേള്‍ തന്നെ ;) )
ഇവിടുത്തെ തള്ളവിരലിലെ കണക്ക്
<50 വരി പ്രോഗ്രാം എഴുതാന്‍ - ഷെല്‍ പ്രോഗ്രാമിങ് (Shell)
>50 <200 വരി - പേള്‍/പൈത്തണ്‍
>200 - സി, അധികം വന്ന സി (C++)
ഹോ അതാണല്ലെ !?
ഞാന്‍ വിചാരിച്ചു വല്ല മലമ്പാമ്പും ആയിരിക്കൂന്ന്.
ഭാഷപടിക്കാനുള്ള പൂതികാരണം പണ്ട് ആപ്ടെക്കില്‍ പോയി പത്തുപതിനായിരം രൂപയും കളഞ്ഞു.ഏതായാലും കിട്ടിയ സര്‍ട്ടിഫിക്കറ്റ് പെട്ടിയില്‍ ഭരമായിരിപ്പുണ്ട്.
ഇനി പൈത്തോണെ പഠിക്കാന്‍ പോകാം
:)
എന്നേം കൂടെയൊന്നു പഠിപ്പിക്ക്വോ?
എനിക്കും സി, സി++ ഇതു മാത്രമേ അറിയൂ. പേള്‍ പഠിക്കാന്‍ തുടങ്ങിയെങ്കിലും നടന്നില്ല.
Valare sathyam!! Python padikendunna bhaasha thanneyanu.
Vivek.
കല്ലേ..,ഞാനും കരുതിയതു പൈത്തണ്‍ ഏതോ ഭീകരന് പാമ്പാണെന്നാണു...
സെര്‍ച്ച് എഞ്ചിന് നിര്‍മ്മാണത്തിനു ആശംസാസ്..:)
search engine enthayi?
neenda comment & malayalam font-sorry
പുതിയ സെര്‍ച്ച് എഞ്ചിന് പെട്ടെന്ന് പോരട്ടെ.
വന്നവര്‍ക്കൊക്കെ നന്ദി പറയുന്നു.
ശ്രീ, കുഞ്ഞന്‍സ്, അനില്‍മാഷ്, ഗീത, വിവേക്, റോസ്, ചിറകുള്ള സ്മിത, തങ്ങള്‍... എല്ലാര്ക്കും കൂടുതല്‍ നന്ദി! :)
Post a Comment