Tuesday, March 11, 2008

നീ മനോഹരി....

രാവിലെ 5നു്‌ എഴുന്നേറ്റു.. കുറച്ചുനേരം ഒരു കാര്യം ചെയ്തു. [പറയാന്‍ പറ്റില്ല - പിന്നീടൊരിക്കല്‍ പറയാം] :) 

ഇപ്പൊ ദാ 6 മണിയാകുന്നു. കിളികള്‍ പുറത്തു ബഹളം വെക്കുന്നു.. കുറച്ചുകൂടിക്കഴിയണം സൂര്യന്‍ ഉദിക്കാന്‍...

എന്നിട്ടു്‌ വേണം എനിക്കെന്റെ ബാല്‍ക്കണിയില്‍ ഒരഞ്ചുനിമിഷം പുറത്തേക്കു നോക്കി നില്‍ക്കാന്‍... ദാ ഈക്കാണുന്ന ചിത്രം എന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യമാണു്‌ (രാവിലത്തെ അല്ല, വൈകുന്നേരത്തെ ദൃശ്യം)

എന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യമാണു്‌

 

പിന്നെ ഞാന്‍ ഉഴുതിട്ട വയലുകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ കോളേജിലേക്കു്‌ പോകും... ചെലപ്പോള്‍ ഇന്നു ഞാന്‍ നടക്കും..., അല്ലെങ്കില്‍ സൈക്കിളില്‍ ഹാന്‍ഡില്‍ പിടിക്കാതെ പറക്കും... :)

ദാ പോകുന്ന വഴിയില്‍ ഉള്ളൊരു ദൃശ്യം...

 

ഉഴുതിട്ട വയലുകള്

 

ഉഴുതുമറിച്ചിട്ട ഈ പാടത്തൊക്കെ കുറച്ചു നാളുകള്‍ക്കുള്ളില്‍ പൂക്കാലം വരും.., കടുകുപൂക്കള്‍ മഞ്ഞപ്പരവതാനി വിരിക്കും

അങ്ങനെ 10-15 മിനുട്ടു്‌ നടന്നു്‌ ഞാന്‍ 7 മണിയോടെ അവിടെയെത്തും.. നല്ലൊരു ദിവസം തുടങ്ങാന്‍...

നിങ്ങള്‍ക്കും ആശംസിക്കട്ടെ ഞാന്‍ ഒരു ശുഭദിനം...

~

കരിങ്കല്ലു്‌.

7 comments:

Sands | കരിങ്കല്ല് said...

പിന്നെ ഞാന്‍ ഉഴുതിട്ട വയലുകള്‍ക്കിടയിലൂടെയുള്ള വഴിയിലൂടെ കോളേജിലേക്കു്‌ പോകും...

ഉഴുതുമറിച്ചിട്ട ഈ പാടത്തൊക്കെ കുറച്ചു നാളുകള്‍ക്കുള്ളില്‍ പൂക്കാലം വരും.., കടുകുപൂക്കള്‍ മഞ്ഞപ്പരവതാനി വിരിക്കും

കരിങ്കല്ല്.

റീനി said...

ഇതൊക്കെ കടുകുപാടങ്ങളാ?
കടുകുപൂക്കുമ്പോള്‍, ഭൂമി മഞച്ചേല വാരിച്ചുറ്റിയമാതിരി. നല്ല ഭംഗിയുണ്ട് കാണാനപ്പോള്‍!

Anonymous said...

ശുഭദിനം സന്ദീപേ ... ഈ തുടക്കത്തിനു നന്ദിയും :)

ശ്രീ said...

ഈ മനോഹരമായ ചിത്രങ്ങള്‍ക്കു നന്ദി, സന്ദിപ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാല്ലൊ മാഷെ സെറ്റപ്പ് പോട്ടങ്ങളാണല്ലൊ.

sreeni sreedharan said...

ആദ്യത്തെ പടം ആകെമൊത്തം നല്ല ഭംഗി.

Sands | കരിങ്കല്ല് said...

എല്ലാര്‍ക്കും നന്ദി

കരിങ്കല്ല്.