Monday, March 03, 2008

അവിയേലും കൂട്ടിത്തുടങ്ങി...

പണ്ട്‌ നമ്പൂരി പറഞ്ഞപോലെയാണു്‌ എന്റെ കാര്യം...

BTech/MTech പഠിക്കുന്ന കാലത്ത് മുറിയിലെ അല‍ങ്കോലങ്ങള്‍ എനിക്കൊരു പ്രശ്നമേയല്ലായിരുന്നു.

പിന്നീട്, ആരെങ്കിലും കണ്ടാല്‍ നാണക്കേടല്ലേ എന്നു്‌ കരുതി, വിരുന്നുകാര്‍ വരുന്ന സമയങ്ങളില്‍ ഒന്നു്‌ ഒതുക്കി വെക്കുമായിരുന്നു..

കാലം പോകുന്ന പോക്കില്‍ എന്റെ സ്വഭാവവും ചീത്തയായിക്കൊണ്ടിരിക്കുന്നു.. ഇപ്പൊ ഞാന്‍ എനിക്കു വേണ്ടിത്തന്നെ മുറിയും വീടും എല്ലാം വൃത്തിയായി സൂക്ഷിക്കുന്നു. എന്തു മാത്രം പണി ആണു്‌ അതു്‌ എന്നറിയോ? എന്നാലും... കടുകു്‌ പൂക്കള്‍

പഴയപോലെത്തന്നെ ആയിരുന്നാല്‍ മതിയായിരുന്നു. ഇതിപ്പൊ ബാച്ചിലേഴ്സിനു്‌ അപമാനമായി... 

കുട്ട്യോളു്‌ അവിയലും കൂട്ടിത്തുടങ്ങിയ കഥ പോലെയായി..!
‌_______________________________________

ഇന്നു്‌ നല്ല കാറ്റും മഴയും ആയിരുന്നു. മഴയൊക്കെ മാറിയപ്പോള്‍, ഞാന്‍ എന്റെ സൈക്കിളും എടുത്ത് ഇറങ്ങി... മഴവെള്ളത്തില്‍ കളിക്കാന്‍ - പണ്ട് പന്തല്ലൂര്‍ റോഡിലെ കൊച്ചുകൊച്ചു ചെളിവെള്ളക്കുളങ്ങളില്‍ കളിക്കാറുള്ളത് പോലെ...

നല്ല തണുപ്പായിരുന്നു - അതു മാത്രമായിരുന്നു ചെറിയൊരു പ്രശ്നം:  3-4 ഡിഗ്രി എന്നു പറഞ്ഞാല്‍ സാമാന്യം തണുപ്പു്‌ തന്നെയാണു്‌. പണ്ട് ഹാന്‍ഡിലില്‍ പിടിക്കാതെ സൈക്കിളോട്ടാന്‍ പഠിച്ചതു്‌ നന്നായി. [കടപ്പാടു്‌: നെല്ലായിയിലെ ചെത്ത് ചുള്ളന്മാരായ ചേട്ടന്മാര്‍ക്കു്‌]

നേരേയുള്ള വഴികളില്‍ കൈ രണ്ടും ജാക്കറ്റിന്റെ പോക്കറ്റില്‍ വെച്ചു്‌ ആഞ്ഞു്‌ ചവിട്ടി.

പിന്നെ, കുറേക്കാലമായി ഞാന്‍ അന്വേഷിച്ചു്‌ നടക്കുന്ന ഒരു ചെടിയും ഇന്നു്‌ കണ്ടുപിടിച്ചു - കടയില്‍ വില്‍ക്കാന്‍ വെച്ചിരുന്നു - രാമതുളസി/കര്‍പ്പൂരതുളസി. ഞാന്‍ ഒരു കുഞ്ഞു ചെടിചട്ടി വാങ്ങി - 88 Cent, അത്ര കൂടുതലൊന്നുമല്ല.

ചിത്രത്തിലുള്ളത്‌ കടുകു്‌ പൂക്കള്‍ - ഒരു സുഹൃത്തിനു്‌ അയച്ചു്‌ കൊടുക്കാന്‍ വേണ്ടി വെച്ചതാണ്‌. ഇനി ഇപ്പൊ അദ്ദേഹം ഇവിടെ വരുമ്പോള്‍ കണ്ടോട്ടെ - എന്താ..?

നിങ്ങള്‍ക്കും കാണാന്‍ പറ്റിയല്ലൊ ഇപ്പോള്‍ അല്ലേ?


കരിങ്കല്ല് അഥവാ സന്ദീപ്‌

10 comments:

Sands | കരിങ്കല്ല് said...

പഴയപോലെത്തന്നെ ആയിരുന്നാല്‍ മതിയായിരുന്നു. ഇതിപ്പൊ ബാച്ചിലേഴ്സിനു്‌ അപമാനമായി...

അവിയലും കൂട്ടിത്തുടങ്ങിയ കഥ പോലെയായി...
..
..
..
..
നേരേയുള്ള വഴികളില്‍ കൈ രണ്ടും ജാക്കറ്റിന്റെ പോക്കറ്റില്‍ വെച്ചു്‌ ആഞ്ഞു്‌ ചവിട്ടി.
[കടപ്പാടു്‌: നെല്ലായിയിലെ ചെത്ത് ചുള്ളന്മാരായ ചേട്ടന്മാര്‍ക്കു്‌]

-- കരിങ്കല്ല് അഥവാ സന്ദീപ്‌

മാണിക്യം said...

ഞാനും ഇതിലെ വന്നിരുന്നു ..
സൈക്കിളില്‍ അല്ല,
വൃത്തിയും വെടിപ്പും ഉള്ളമുറി
അതും ഒരു മാറ്റം തന്നെ!
കൊണ്ടുവന്ന തേങ്ങ എറിഞ്ഞുടച്ചാല്‍
‘വൃത്തി’ കേടാവുമോ? ഉടക്കാതെ വച്ചാല്‍
കുട്ട്യോള്‍ അത് കോണ്ടു പോയാലോ
ഏതായാലും ഉടയ്ക്കാം
((( ഠേ )))

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വളവു വരുമ്പോ ഹാന്‍ഡില്‍ പിടിക്കാന്‍ മറക്കണ്ട ട്ടാ...

നല്ല പൂക്കള്‍

ശ്രീ said...

പൂക്കള്‍ കൊള്ളാം സന്ദീപേ...
:)

Anonymous said...

ഉം,ഉം, നടക്കട്ടെ, നടക്കട്ടെ. ഏവിടെയോ, എന്തോ പറ്റിയിട്ടുണ്ട്‌, നൂറു തരം.
കുട്ടികള്‍ അവിയലു കൂട്ടി തുടങ്ങിയ കഥ കൂടി ഒന്നു പറഞ്ഞാല്‍ നന്നായിരുന്നു.

Anonymous said...

ഞാന്‍ പെട്ടെന്ന് വിചാരിച്ചു കൊന്നപ്പൂക്കള്‍ ആണെന്ന്? ഇവിടെ കൊന്ന പൂത്തു തുടങ്ങി :) കാണണോ?

Sharu (Ansha Muneer) said...

നല്ല ചിത്രം... :)

Sands | കരിങ്കല്ല് said...

മാണിക്യമേ.. മാണിക്യമേ.. രാജമാണിക്യമേ... നന്ദി.
പിന്നാലെ വന്ന പ്രിയക്കു്‌ പാതി തേങ്ങാപ്പൂള്‍ കൊടുത്തു, പ്രിയക്കും നന്ദി..

ശ്രീ.. പണ്ട് തമിഴ്‌നാട്ടിലായിരുന്നപ്പോള്‍, പൂപ്പാടങ്ങളുടെ പടങ്ങള്‍ എടുത്തിട്ടില്ലേ? [ഡിജിറ്റല്‍ ആവില്ല അല്ലേ?]

അനോണി... എന്റെ കണക്കു്‌കൂട്ടല്‍ ശരിയാണെങ്കില്‍ എനിക്ക് ആ കഥ പറഞ്ഞു തന്നതേ ഓര്‍മ്മകാണണമല്ലോ? എന്തായാലും അടുത്ത പോസ്റ്റിന്റെ അപ്പന്‍ഡിക്സ് ആക്കിക്കളയാം..

പൂക്കളല്ലേ.. വേണ്ടെന്നു പറയോ ഞാന്‍?... തരൂ സന്ദീപേ...

ശാരീ, പൂക്കള്‍ മാത്രമേ നല്ലതുള്ളൂ? പോസ്റ്റ്?????? ഹേയ് ചുമ്മാ പറഞ്ഞതല്ലേ...
നന്ദി.

എല്ലാര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി.

Anonymous said...

പോസ്റ്റിയിട്ടുണ്ട് സന്ദീപേ!

Vimal said...

dey,

is rss enabled for this blog?