Sunday, March 02, 2008

തലവരക്കെന്തു പറ്റി? തെളിഞ്ഞോ?

ലേശം കൂടുന്നുവോ എന്നു സംശയം... - എന്തു്‌?

പഞ്ചാരയടി.... അതും പ്രത്യേകിച്ചിപ്പൊ ജര്‍മ്മനും കൂടി അത്യാവശ്യം പറയാം എന്നുള്ള അവസ്ഥയും ആയല്ലോ!

ഈയടുത്തായി എത്രമാത്രം പെണ്‍കുട്ടികളെയാണ്‍ പരിചയപ്പെടുന്നത്...!  ഏന്റെ തലവരക്കെന്തു പറ്റി? പെട്ടെന്നങ്ങനെ തെളിഞ്ഞോ?

ഈവ്ലീന, കവിത, കരോലിന്‍, ജൂലിയ, പെരിങ്ങാവുകാരി... -- പരിചയപ്പെട്ട അതേ ഓര്‍ഡറില്‍... (2 ജര്‍മ്മന്‍, 2 ഇന്ത്യന്‍ .. ഒരു പോളിഷ്‌.)

[ഒരാളൊഴികെ എല്ലാരും ഈ പരിസരത്തൊക്കെ ഉള്ളവര്‍ തന്നെ -- ആ ഒരാളാണെങ്കില്‍ ഇതു വായിക്കാനുള്ള സാധ്യതയും ഉണ്ട് - അതുകൊണ്ട്  തന്നെ പുള്ളിക്കാരീടെ പേരങ്ങ്‌ വിട്ടുകളഞ്ഞു]

തലവര തെളിഞ്ഞിരിക്കും അല്ലേ? :)

-------
അതൊക്കെ പോട്ടെ... ഈ പോസ്റ്റ് ഞാന്‍ എന്റെ മനസ്സില്‍ കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുവള്‍ക്കായി dedicate ചെയ്യുന്നു...

അവള്‍ സുന്ദരിയാണു്‌, നന്നായി സംസാരിക്കുന്നവള്‍... സദാ പുഞ്ചിരിക്കുന്നവള്‍... എനിക്കു്‌ പ്രേമിക്കാന്‍ തോന്നുന്നു....

പണ്ട്... 17-18 വയസ്സില്‍... .. മഴപെയ്യുമ്പോള്‍ ഞാന്‍ ഉമ്മറത്തെ ചാരുകസേരയിലിരുന്നു്‌ സ്വപ്നം കാണാറുണ്ട് - കനത്ത പ്രണയക്കിനാക്കള്‍....

2 ദിവസമായി ഇവിടെ മഴയും കാറ്റുമാണു്‌... പുതിയ താമസസ്ഥലത്ത് ജന്നലരികത്തിരുന്നു... വീണ്ടും സ്വപ്നങ്ങള്‍ നെയ്യുന്നുവോ എന്നൊരു സംശയം..

ആഞ്ജനേയാ എനിക്കു്‌ കണ്ട്രോള്‍ തരൂ....! ജര്‍മ്മന്‍ പഠിക്കാതെ തന്നെ ഇരുന്നാല്‍ മതിയായിരുന്നു...!

Encrypted: After all, my frontal-lobe dominates amygdala, so I am completely under control. :)

6 comments:

Sands | കരിങ്കല്ല് said...

തലവരക്കെന്തു പറ്റി? തെളിഞ്ഞോ?
തെളിഞ്ഞിരിക്കും അല്ലേ? :)

കരിങ്കല്ല്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആഞ്ജനേയാ എനിക്കു്‌ കണ്ട്രോള്‍ തരൂ....!

Anonymous said...

പാതിരാ മയക്കത്തില്‍ കേട്ട പാട്ടിന്‍റെ പല്ലവി പരിചിതമല്ലോ .....
കൈവിട്ടു പോയോ സഖാവേ....?

- :)

Anonymous said...

തലവര തെളിഞ്ഞതില്‍ അഭിനന്ദനങള്‍ :

ശ്രീ said...

സന്ദീപേ...
പ്രണയം മനോഹരമല്ലേ... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
:)

Sands | കരിങ്കല്ല് said...

കമന്റിയ എല്ലാര്‍ക്കും ഈയുള്ളവന്റെ ഒരുപാടു്‌ നന്ദിയുണ്ട് കേട്ടോ.

ശ്രീ, മാഷിന്റെ 1-2 പോസ്റ്റ്‌ പെന്‍ഡിങ് ഇരിപ്പുണ്ട് വായിക്കാന്‍.. അവസാനം വായിച്ചതു്‌ പ്ലാറ്റ്ഫോം സൌഹൃദം.

പിന്നെ വീടുമാറലും ഒക്കെയായി തിരക്കിലായിരുന്നു.

സന്ദീപ്.