Saturday, October 06, 2007

ഒക്ടോബര്‍ഫെസ്റ്റ് അഥവാ ഒക്ടോബര്‍ഫെസ്റ്റ്

ഈ ഒക്ടോബര്‍ഫെസ്റ്റ് എന്നു പറയുന്ന സംഭവം.... മ്യൂണിക്കിലെ ഒരു ബിയര്‍ഫെസ്റ്റിവല്‍ ആണു്‌. 2 ആഴ്ച സമയം കൊണ്ട് എകദേശം 6 മില്യണ്‍ ആള്‍ക്കാര്‍ ബിയര്‍ കുടിക്കാന്‍ വരുമെന്നു്‌ പറഞ്ഞാല്‍ മനസ്സിലാക്കാമല്ലോ അതിന്റെ ഒരു ഇതു്‌.

ഇന്നലെ വൈകീട്ട് ഞാനും പോയി - നല്ല തിരക്കുള്ള ഒരാഴ്ചക്കു്‌ ശേഷം. ഇതിപ്പോ 3-ആമത്തെ പ്രാവശ്യമാണു്‌ (2004, 2006.. ഇപ്പൊ 2007) - ആദ്യമായി അവിടുന്നു്‌ കുടിക്കുകയും ചെയ്തു.

There must be a couple of pictures below here. I dont know what happened with them! When I published, they were there... what happened now?


അതേ... ഇതു തന്നെ. ഇങ്ങനെയുള്ള ഒരു ലിറ്റര്‍ മഗ്ഗിലാണു്‌ ബിയര്‍ കുടിക്കുന്നത്. (ഈ ചിത്രം ഞാനെടുത്തതല്ല... താഴെയുള്ളവയൊക്കെ എന്റെ ക്യാമറയില്‍ പതിഞ്ഞതാണ്‌)

സുന്ദരിക്കുട്ടികള്‍ ഏറെയുണ്ടെന്ന് ഞാനിനി പ്രത്യേകിച്ചു്‌ പറയണോ? :)

[ബാച്ചികളേ... എന്റെ നിയന്ത്രണരേഖയുടെ നെല്ലിപ്പലക ഞാന്‍ കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!]







താഴെയുള്ള ചിത്രങ്ങള്‍ ഞാന്‍ മുമ്പൊരിക്കല്‍ എടുത്തതാണു്‌ - still valid.

ബിയര്‍ കൊണ്ടുവന്നു തരുന്ന ചേച്ചിമാര്‍.







കോഴിയെ ശരിപ്പെടുത്തുന്നതെങ്ങനെ...? ഇങ്ങനെ... താഴെ



കുടിക്കുന്ന ആള്‍ക്കാര്‍..

അതിനെക്കുറിച്ച് പറയുന്നതിന്ന് മുമ്പ് - ഈ സംഭവം നടക്കുന്നതു്‌ വലിയോരു മൈതാനത്തിലാണു്‌. അവിടെ വലിയ 7 ടെന്റുകളുണ്ടാക്കും (ഒരു ടെന്റ് എന്ന് പറഞ്ഞാല്‍... ഏതാണ്ടൊരു circus-tent പോലിരിക്കും) അതിനുള്ളില്‍ നിറയെ ബെഞ്ചുകളും ഡെസ്ക്കുകളും. ടെന്റിന്റെ നടുവില്‍ ഒരു stage-ല്‍ കുറേ പാട്ടുകാര്‍.

അവര്‍ പാടും (അധികവും ജര്‍മ്മന്‍ നാടന്‍ പാട്ടുകള്‍).. കുടിക്കുന്നവര്‍ കൂടെപ്പാടും. ചിലര്‍ ആടും... ചിലര്‍ ബെഞ്ചിന്റെ മുകളില്‍ കയറിനിന്ന് ആടും... [മൂത്ത് മൂത്ത് ചിലര്‍ ഡെസ്ക്കിന്മേലും... :)]

അതാണു്‌ ഈ താഴെക്കാണുന്ന ചിത്രങ്ങള്‍.

ഒന്നു്‌



രണ്ട്


മൂന്നു്‌


ഇനിയൊരു കൊച്ചുകഥ.

മേയ്‌മാസത്തിലും ഉണ്ടിവിടെ ചെറിയൊരു ബിയര്‍ ഫെസ്റ്റിവല്‍ - ബിയര്‍ കുടിക്കാന്‍ കാരണമൊന്നുമില്ല എന്ന കാരണത്താല്‍ ബിയര്‍ കുടിക്കുന്ന ടീമുകളാണു്‌ ഇവിടെയുള്ളവര്‍. ബിയര്‍ഫെസ്റ്റിനും അവര്‍ക്കു്‌ കാരണമൊന്നും വേണ്ടാ..

അപ്പൊ പറഞ്ഞുപറഞ്ഞ്‌ വന്നത്...

ഞാന്‍ അതിനും പോയിരുന്നു.... കുടിക്കാനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നു. അവിടെ പോയി മറ്റുള്ളവര്‍ കുടിക്കുന്നതും അര്‍മ്മാദിക്കുന്നതും കണ്ട് ഞാനിരുന്നു. അപ്പോഴല്ലേ അറിഞ്ഞത് - ഒരു മത്സരം - ടെന്റിന്റെ നടുവിലുള്ള തൂണില്‍ പൊത്തിപ്പിടിച്ചു്‌ കയറിയാല്‍ ഒരു മഗ്ഗ് ബിയര്‍ ഫ്രീ. എന്റെ അടുത്തിരുന്ന ചേട്ടന്‍ എന്നെ ഭയങ്കരമായി പ്രലോഭിപ്പിച്ചു.

അങ്ങനെ ഞാന്‍ മരം കയറാന്‍ തുടങ്ങി - ഒരു മലയാളി എന്ന ഒരൊറ്റ കാരണത്താല്‍ തന്നെ അവിടെയുണ്ടായിരുന്ന ആരേക്കാളും തന്നെ യോഗ്യന്‍ ഞാനായിരുന്നു - തെങ്ങുകയറാന്‍ :)

ദാ ഇങ്ങനെ... [മൊബൈലില്‍ പതിഞ്ഞതിനാല്‍ quality കമ്മി]



അങ്ങനെ ഞാന്‍ വിജയകരമായി ആ കൃത്യം നിര്‍‌വ്വഹിച്ച്, ഒരു ലിറ്റര്‍ ബിയര്‍ വാങ്ങി.

അതു്‌ ഇങ്ങനെ.. [മൊബൈലില്‍ പതിഞ്ഞതിനാല്‍ quality കമ്മി]



സന്ദീപ്.

10 comments:

Sands | കരിങ്കല്ല് said...

ഒക്ടോബര്‍ഫെസ്റ്റ് - കുറച്ച്‌ ക്വോട്ടുന്നു..... as the first comment.

[Photo]
സുന്ദരിക്കുട്ടികള്‍ ഏറെയുണ്ടെന്ന് ഞാനിനി പ്രത്യേകിച്ചു്‌ പറയണോ? :)

[ബാച്ചികളേ... എന്റെ നിയന്ത്രണരേഖയുടെ നെല്ലിപ്പലക ഞാന്‍ കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!]

കോഴിയെ ശരിപ്പെടുത്തുന്നതെങ്ങനെ...? ഇങ്ങനെ... താഴെ
[Photo]

അവര്‍ പാടും (അധികവും ജര്‍മ്മന്‍ നാടന്‍ പാട്ടുകള്‍).. കുടിക്കുന്നവര്‍ കൂടെപ്പാടും. ചിലര്‍ ആടും... ചിലര്‍ ബെഞ്ചിന്റെ മുകളില്‍ കയറിനിന്ന് ആടും... [മൂത്ത് മൂത്ത് ചിലര്‍ ഡെസ്ക്കിന്മേലും... :)]

അതാണു്‌ ഈ താഴെക്കാണുന്ന ചിത്രങ്ങള്‍.
[Photos]

അങ്ങനെ ഞാന്‍ മരം കയറാന്‍ തുടങ്ങി - ഒരു മലയാളി എന്ന ഒരൊറ്റ കാരണത്താല്‍ തന്നെ അവിടെയുണ്ടായിരുന്ന ആരേക്കാളും തന്നെ യോഗ്യന്‍ ഞാനായിരുന്നു - തെങ്ങുകയറാന്‍ :)

ദാ ഇങ്ങനെ... [മൊബൈലില്‍ പതിഞ്ഞതിനാല്‍ quality കമ്മി]

ശ്രീ said...

സന്ദീപ് ഭായ്...

കലക്കീലോ... ചിത്രങ്ങളും വിവരണങ്ങളും നന്നായി.
അത്രയും കോഴികളെ ഒരുമിച്ച് പീഢിപ്പിക്കുന്നതു കണ്ടപ്പോള്‍‌... ശ്ശൊ, കഷ്ടം.

അല്ലാ, ഇനീപ്പോ ആ തൂണേല്‍‌ വലിഞ്ഞു കയറി, താഴെ വീണാല്‍‌ ആരു സമാധാനം പറയും?
;)

ദേവന്‍ said...
This comment has been removed by the author.
ദേവന്‍ said...

ബീയറോത്സവം കൊള്ളാമല്ലോ സന്ദീപ്.

അടുത്ത ഒക്റ്റോബറില്‍ മ്യൂണിക്ക് ഒന്നു കണ്ടാലോ എന്ന് ഒരാഗ്രഹം. ഹേയ് വേറൊന്നും കൊണ്ടല്ല. വലിയ ചരിത്രമൊക്കെയുള്ള സ്ഥലമല്ലേ അതുകൊണ്ടാ.

മൂര്‍ത്തി said...

കൊള്ളാം...പി.ഡി.എഫ് ആക്കി എന്റെ ചില സുഹ്രൃത്തുക്കള്‍ക്ക്(കുടിയന്മാരേ അല്ല) അയക്കുന്നതില്‍ വിരോധമുണ്ടോ?

പ്രയാസി said...

ബാച്ചികളേ... എന്റെ നിയന്ത്രണരേഖയുടെ നെല്ലിപ്പലക ഞാന്‍ കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!

ഹ,ഹ കണ്ട്രോള്‍.. കണ്ട്രോള്‍..

Sands | കരിങ്കല്ല് said...

ശ്രീ - :) വീഴാതിരിക്കാനുള്ള സംഭവം ഒക്കെ ഉണ്ടായിരുന്നു...

ദേവന്‍ - വരുന്നതില്‍ സന്തോഷമേ ഉള്ളൂ... താമസവും, ചെറിയ തോതിലുള്ള ഭക്ഷണവും ഞാന്‍ ഗ്യാരണ്ടി.

മൂര്‍ത്തി - അയച്ചു്‌ കൊടുത്തോളൂ, നല്ലതല്ലേ..

പ്രയാസി - അങ്ങനെ ഒരു കണ്ട്രോളിലൊക്കെ പോകുന്നു..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒക്ടോബര്‍ ഫെസ്റ്റ് എന്നാല്‍ ബിയര്‍ ഫെസ്റ്റ് എന്നാണല്ല്. അനിയച്ചാര് ഒക്ടോബര്‍ ഫെസ്റ്റിനു പോയ പടം അയച്ചു തന്നിരുന്നു. സെന്‍സര്‍ ചെയ്തതാണെന്നാ തോന്നുന്നത് :)

സിനോജ്‌ ചന്ദ്രന്‍ said...

എടാ സന്ദീപേ.. നീ മഹാ പ്രസ്ഥാനം ആണല്ലേ!

Muralee Mukundan , ബിലാത്തിപട്ടണം said...

മലയാളീസിന്റെ മാനം കാത്തു...