Tuesday, September 25, 2007

അദ്ധ്വാനിക്കാതെ സമ്പാദിക്കുന്നവന്‍

കുറേക്കാലമായി ഞാന്‍ ഇങ്ങനെ സ്കോളര്‍ഷിപ്പിന്റെ ബലത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ടു്‌. 2003 July - ല്‍ തുടങ്ങിയതാണു്‌. ഇടക്കൊരിത്തിരികാലം Microsoft എന്ന ഭീമന്‌ വേണ്ടി പണിയെടുത്തതല്ലാതെ യാതൊരു പണിയും എടുത്തിട്ടില്ല.

ഇങ്ങനെ പഠിച്ചുകൊണ്ടിരിക്കുക എന്നല്ലാതെ... [എന്നാല്‍ ശരിക്കു്‌ പഠിക്കുന്നുണ്ടോ... അതൊട്ടില്ലതാനും ;) ... ആരോടും പറയല്ലേ..]

ഇപ്പോ എന്തിനാ ഇങ്ങനെ ഒരു പോസ്റ്റ്? എനിക്കറിയില്ല...

കഴിഞ്ഞ ഒരു മാസമായിട്ടു്‌ യാതൊരു വസ്തുവും പഠ്ച്ചില്ല... പലപല കാരണങ്ങളാല്‍....

മനസ്സില്‍ കുറ്റബോധം തോന്നുന്നു...

ധാരാളം പഠിക്കാനും... ചെയ്യാനും ഉണ്ട്.. ഓര്‍ക്കുമ്പോള്‍ ഭയമാകുന്നു. തുടങ്ങട്ടെ ഞാന്‍ എന്റെ ഭാണ്ഡം അഴിക്കുവാന്‍..

അതിനുമുന്‍പൊരു കൊച്ചു ചിത്രം.... ഇന്നലെ രാത്രി ഞാനെന്റെ അടുക്കള ജനലിന്നടുത്തു്‌ നിന്നുകൊണ്ട് എടുത്തതു്‌.



ഞാനത്ര വലിയ പടം‌പിടിത്തക്കാരനൊന്നുമല്ല... എന്നാലത്ര മോശവുമല്ല്...
ഒന്നു രണ്ടെണ്ണം കൂടിയിരിക്കട്ടെ അല്ലേ? (ALPS-ല്‍ പോയപ്പോള്‍ എടുത്തത് - മിനിഞ്ഞാന്നു്‌)

ഗുഹയിലേക്കൊഴുകുന്ന പുഴ/അരുവി

1. ഉള്ളില്‍നിന്നുള്ള ചിത്രം..



2. പുറത്തുനിന്നുള്ള ചിത്രം...



സന്ദീപ്.

11 comments:

Sands | കരിങ്കല്ല് said...

ഇപ്പോ എന്തിനാ ഇങ്ങനെ ഒരു പോസ്റ്റ്? എനിക്കറിയില്ല...

മറ്റൊരാള്‍ | GG said...

ഉള്ളില്‍ നിന്നുള്ള ആ ചിത്രം ഞാ‍ന്‍ എടുത്തോട്ടെ?

ഇഷ്ടമായി അതുകൊണ്ട് ചോദിച്ചതാ.

Sands | കരിങ്കല്ല് said...

മറ്റൊരാള്‍:
വന്നതില്‍ സന്തോഷം...
തീര്‍‍ച്ചയായും... ആ ചിത്രം താങ്കള്‍ എടുത്തോളൂ....

myexperimentsandme said...

സന്ദീപേ, മനസ്സില്‍ മസിലു കയറിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ മേക്കോ എന്നായിരിക്കും എന്നാണല്ലോ രാജാവിന്റെ അച്ഛന്‍ എന്ന സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞിരിക്കുന്നത്.

അതുകൊണ്ട് പോയി നാലക്ഷരം പഠിക്ക് :)

പടങ്ങള്‍ ഇഷ്ടപ്പെട്ടു.

കുഞ്ഞന്‍ said...

സന്ദീപ്..

പഠിക്കേണ്ട സമയത്ത് പഠിക്കുക, കളിക്കേണ്ട സമയത്ത് കളിക്കുക, ചിരിക്കേണ്ട സമയത്ത് ചിരിക്കുക, പടമെടുക്കേണ്ട രീതിയില്‍ പടമെടുക്കുക..അസ്സലായിട്ടുണ്ട്..

അവിടെ നല്ല തണുപ്പാണൊ?

Sands | കരിങ്കല്ല് said...

നന്ദി വക്കാരിജീ...

ഒരിക്കല്‍ രാജുമോന്‍ ചോദിച്ചപ്പോഴല്ലേ... :)
ശരിയാ... എല്ലാം യാന്ത്രികം തന്നെ...

കുഞ്ഞന്‍ ചേട്ടാ.. ഡാങ്ക്സ്...
തണുപ്പാണെന്ന് പറയാം.. ഒരു 12 degree...

Anonymous said...

അതു ശരി, സ്കോളര്‍ഷിപ്പ്‌ പണവും വാങ്ങി, പഠിക്കാതെ പടമെടുത്തു പറന്നു നടപ്പാണല്ലേ?
ഉം, ഞാനൊന്നു കാണട്ടെ അവരെ.

എന്തായാലും മോനേ ദിനേശാ, പടങ്ങള്‍ കലക്കീട്ട്ണ്ട്‌.

ശ്രീ said...

ചിത്രങ്ങള്‍‌ ഇഷ്ടപ്പെട്ടു
:)

Sands | കരിങ്കല്ല് said...

അനോണിചേട്ടാ/ചേച്ചീ...

അയ്യോ പറയല്ലേ.... ആരോടും...
വന്നതില്‍ പെരുത്തു്‌ സന്തോഷം...

ശ്രീ...

രൊമ്പ നന്ദ്രി.. തഞ്ചാവൂര്‍ ശൈലിയില്‍... ;)

Unknown said...

ധാരാളം പഠിക്കാനുണ്ടെങ്കില്‍ സാവകാശം പഠിക്കാന്‍ നോക്കു്. തുടങ്ങിയാലല്ലേ അവസാനിപ്പിക്കാനാവൂ. പയ്യെത്തിന്നാല്‍ പനയും തിന്നാംന്നു് പപ്പുവാശാനും!

മുക്കുവന്‍ said...

hai hai nalla photos.. njanum aaa in-out picture adichu maattunnu.