ഇന്ന് വൈകുന്നേരം ഞാന്‍ നഗരമദ്ധ്യത്തില്‍ നടക്കാന്‍ പോയി. അവിടെ പാര്‍ക്കില്‍ കുറച്ചുനേരം പച്ചപ്പരവരതാനിയില്‍ കിടന്നു.
അപ്പോഴല്ലേ തോന്നിയത് എന്റെ കാലിന്റെ തന്നെ ഒരു പടമെടുത്തുകളയാം എന്ന്... മൊബൈലില്‍ രണ്ടെണ്ണം പിടിപ്പിച്ചു. വീട്ടില്‍ വന്നു് അതു കമ്പ്യൂട്ടറിലേക്കു് മാറ്റിയപ്പോഴല്ലേ അതു് അഡിഡാസിന് പറ്റിയ ഒരു ആഡാണു (ad) എന്ന് തോന്നിയതു്.
ഇതു് കണ്ട് കമ്പനിക്കാര് വല്ല കാശും തന്നാലോ? :) [എല്ലാര്ക്കും ചെലവു് തരാം :) ]
കരിങ്കല്ല്.
3 comments:
അഡിഡാസിന് ഒരാഡ്...
~
മൊബൈലില്‍ രണ്ടെണ്ണം പിടിപ്പിച്ചതു്.
“ഉത്തരം മുട്ട്യാല്‍ കൊഞ്ഞനം കുത്തുക” എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോള്‍ പടമെടുക്കാന്‍ വിഷയ ദാരിദ്രം വന്നാല്‍ എല്ലാരും സ്വന്തം കാലാണോ എടുക്കുക. ദേ വേറൊരു പടം പിടുത്തക്കാരന്റെ കാല് ഇവിടെ കാണാം.
കാല് പിടിച്ച് പറയുന്നു, വേറേ നല്ല പടംസ് ഇടൂ :)
ഡിങ്കാ..ആ...ആ..
പുതിയ പടംസ് ഇടാട്ടോ.... ഇന്നു തന്നെ!
Post a Comment