നാലഞ്ചു് ആഴ്ചകള്‍ക്കു മുന്‍പ് ഞാന്‍ അമ്മയോടു പറഞ്ഞു.. എനിക്കിപ്പോഴും പണ്ടത്തെ 17 വയസ്സുകാരന്റെ പോലെ തോന്നുന്നു എന്നു്.
ഓഫീസില്‍ ഞാനിപ്പോഴും ഇടനാഴിയിലൂടെ പാട്ട് പാടി നടക്കും...
ചിലപ്പോള്‍ ഓടും... ഉയരത്തില്‍ ചാടി വായുവില്‍ രണ്ടു കാലുകളും മുട്ടിക്കും... [സിനിമാസ്റ്റയില്‍]
കയ്യിലുള്ള കപ്പു് മുകളിലേക്കു് ഇട്ടു പിടിക്കും (ഇടക്കതു് താഴെ വീഴും.. ഭാഗ്യത്തിനു് പൊട്ടിയിട്ടില്ല ഇതു വരെ... - കാരണം ഞാന്‍ വീഴ്ചയെ കാലുകൊണ്ട് തടയും..)
മുമ്പൊക്കെ മറ്റു മുറികളില്‍ ഇരിക്കുന്നവര്‍ നോക്കുമായിരുന്നു.. ആരെടാ ഇവിടെ ഓടുന്നതു്.. ചാടുന്നതു്.. പാടുന്നതു്? ഇപ്പോ ഒന്നു-രണ്ടു വര്ഷങ്ങളായില്ലേ .. അവര്‍ക്കു മനസ്സിലായി... ഈ പയ്യനു ചെറിയ കിറുക്കുണ്ടെന്നു്.
പുറത്തു് മഴ പെയ്യുമ്പോള്‍ കൊള്ളാന്‍ പോകും...
കാറ്റു് ആഞ്ഞടിക്കുമ്പോള്‍ കാറ്റിനു നേരേ തിരിഞ്ഞുനിന്നു ടൈറ്റാനികിലേപ്പോലെ നില്ക്കും... കാണുന്നവര്‍ കരുതുന്നുണ്ടാവും ഇവനെന്താ കാറ്റും മഴയും ഇതുവരെ കണ്ടിട്ടില്ലേ എന്നു്.
അവര്‍ക്കുള്ള മറുപടി ഇതാണു് -- ആയിരം കോടി പ്രാവശ്യം കഴിഞ്ഞാലും എനിക്കു് ആ പുതുമ നഷ്ടപ്പെടില്ല... -- ആ സുഖം പറഞ്ഞറിയിക്കാനും പറ്റില്ല...
നിങ്ങള്‍ക്കു് നഷ്ടപ്പെടുന്നതെന്തെന്നു് നിങ്ങള്‍ അറിയുന്നില്ല കുഞ്ഞാടുകളേ...!
ഇതു തന്നെയാണു് എനിക്കു വേണമായിരുന്നതും... - ഒരിക്കലും എന്റെ പക്വത (അങ്ങനെ ഒന്നുണ്ടെങ്കില്‍..!?) എന്റെ പ്രസരിപ്പിനെ ഇല്ലാതാക്കരുത്. പ്രായം ഒരിക്കലും ഉള്ളിലെ കുട്ടിയെ ഇല്ലാതാക്കരുതു്.
എനിക്കറിയാമായിരുന്നു.. 22-25 വരെയുള്ള സമയത്താണു് എല്ലാരും ഒന്നു "ഒതുങ്ങുന്നതു്" .. (mellowing down)
ഞാന്‍ അതിസുന്ദരമായി, യാതൊരു പ്രശ്നങ്ങളും ഇല്ലാതെ, ആ കാലത്തിലൂടെ കടന്നു പോന്നു ...(cake walk)
ഇനിയൊരിക്കലും എന്റെ മനസ്സിനു പ്രായമാകില്ല എന്നുള്ള ഉറപ്പും ആയി...
അതൊക്കെ പോട്ടെ ... ഞാനും പോകുന്നു നാട്ടിലേക്കു് - വിഷുവിനു്! .. അഞ്ചു വര്‍ഷങ്ങളായി... വിഷുവിനു് വീട്ടില്‍ ഉണ്ടായിട്ടു്.
കരിങ്കല്ലായ ഈ ഞാന്‍ പോലും ദിനങ്ങളെണ്ണാന്‍ തുടങ്ങിയിരിക്കുന്നു...

ചിത്രം: കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എടുത്തതു്. മനക്കലെ പറമ്പിലേക്കു് മതില് ചാടിക്കടന്നു് എടുത്തതു്. :)
കരിങ്കല്ല്.
~