ഇന്നലെ വൈകീട്ട് ഞാനും പോയി - നല്ല തിരക്കുള്ള ഒരാഴ്ചക്കു് ശേഷം. ഇതിപ്പോ 3-ആമത്തെ പ്രാവശ്യമാണു് (2004, 2006.. ഇപ്പൊ 2007) - ആദ്യമായി അവിടുന്നു് കുടിക്കുകയും ചെയ്തു.
There must be a couple of pictures below here. I dont know what happened with them! When I published, they were there... what happened now?

അതേ... ഇതു തന്നെ. ഇങ്ങനെയുള്ള ഒരു ലിറ്റര്‍ മഗ്ഗിലാണു് ബിയര്‍ കുടിക്കുന്നത്. (ഈ ചിത്രം ഞാനെടുത്തതല്ല... താഴെയുള്ളവയൊക്കെ എന്റെ ക്യാമറയില്‍ പതിഞ്ഞതാണ്)
സുന്ദരിക്കുട്ടികള്‍ ഏറെയുണ്ടെന്ന് ഞാനിനി പ്രത്യേകിച്ചു് പറയണോ? :)
[ബാച്ചികളേ... എന്റെ നിയന്ത്രണരേഖയുടെ നെല്ലിപ്പലക ഞാന്‍ കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!]
താഴെയുള്ള ചിത്രങ്ങള്‍ ഞാന്‍ മുമ്പൊരിക്കല്‍ എടുത്തതാണു് - still valid.
ബിയര്‍ കൊണ്ടുവന്നു തരുന്ന ചേച്ചിമാര്.


കോഴിയെ ശരിപ്പെടുത്തുന്നതെങ്ങനെ...? ഇങ്ങനെ... താഴെ

കുടിക്കുന്ന ആള്ക്കാര്..
അതിനെക്കുറിച്ച് പറയുന്നതിന്ന് മുമ്പ് - ഈ സംഭവം നടക്കുന്നതു് വലിയോരു മൈതാനത്തിലാണു്. അവിടെ വലിയ 7 ടെന്റുകളുണ്ടാക്കും (ഒരു ടെന്റ് എന്ന് പറഞ്ഞാല്‍... ഏതാണ്ടൊരു circus-tent പോലിരിക്കും) അതിനുള്ളില്‍ നിറയെ ബെഞ്ചുകളും ഡെസ്ക്കുകളും. ടെന്റിന്റെ നടുവില്‍ ഒരു stage-ല്‍ കുറേ പാട്ടുകാര്‍.
അവര്‍ പാടും (അധികവും ജര്‍മ്മന്‍ നാടന്‍ പാട്ടുകള്‍).. കുടിക്കുന്നവര്‍ കൂടെപ്പാടും. ചിലര്‍ ആടും... ചിലര്‍ ബെഞ്ചിന്റെ മുകളില്‍ കയറിനിന്ന് ആടും... [മൂത്ത് മൂത്ത് ചിലര്‍ ഡെസ്ക്കിന്മേലും... :)]
അതാണു് ഈ താഴെക്കാണുന്ന ചിത്രങ്ങള്‍.
ഒന്നു്
രണ്ട്
മൂന്നു്
ഇനിയൊരു കൊച്ചുകഥ.
മേയ്മാസത്തിലും ഉണ്ടിവിടെ ചെറിയൊരു ബിയര്‍ ഫെസ്റ്റിവല്‍ - ബിയര്‍ കുടിക്കാന്‍ കാരണമൊന്നുമില്ല എന്ന കാരണത്താല്‍ ബിയര്‍ കുടിക്കുന്ന ടീമുകളാണു് ഇവിടെയുള്ളവര്‍. ബിയര്ഫെസ്റ്റിനും അവര്‍ക്കു് കാരണമൊന്നും വേണ്ടാ..
അപ്പൊ പറഞ്ഞുപറഞ്ഞ് വന്നത്...
ഞാന്‍ അതിനും പോയിരുന്നു.... കുടിക്കാനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നു. അവിടെ പോയി മറ്റുള്ളവര്‍ കുടിക്കുന്നതും അര്‍മ്മാദിക്കുന്നതും കണ്ട് ഞാനിരുന്നു. അപ്പോഴല്ലേ അറിഞ്ഞത് - ഒരു മത്സരം - ടെന്റിന്റെ നടുവിലുള്ള തൂണില്‍ പൊത്തിപ്പിടിച്ചു് കയറിയാല്‍ ഒരു മഗ്ഗ് ബിയര്‍ ഫ്രീ. എന്റെ അടുത്തിരുന്ന ചേട്ടന് എന്നെ ഭയങ്കരമായി പ്രലോഭിപ്പിച്ചു.
അങ്ങനെ ഞാന്‍ മരം കയറാന്‍ തുടങ്ങി - ഒരു മലയാളി എന്ന ഒരൊറ്റ കാരണത്താല്‍ തന്നെ അവിടെയുണ്ടായിരുന്ന ആരേക്കാളും തന്നെ യോഗ്യന്‍ ഞാനായിരുന്നു - തെങ്ങുകയറാന്‍ :)
ദാ ഇങ്ങനെ... [മൊബൈലില്‍ പതിഞ്ഞതിനാല്‍ quality കമ്മി]
അങ്ങനെ ഞാന്‍ വിജയകരമായി ആ കൃത്യം നിര്‍വ്വഹിച്ച്, ഒരു ലിറ്റര്‍ ബിയര്‍ വാങ്ങി.
അതു് ഇങ്ങനെ.. [മൊബൈലില്‍ പതിഞ്ഞതിനാല്‍ quality കമ്മി]
സന്ദീപ്.