അങ്ങനെ എനിക്കു 28 വയസ്സായി. കുട്ടിക്കളിയും, ടീനേജുകാരുടെ തോന്ന്യാസവും മാറിയിട്ടില്ലെന്നു മാത്രം.
ആഘോഷങ്ങൾ തകർത്തു.
യോഹാന്നസും, ലുഡ്മിലയും, മരീത്തയും, ദാനിയേലയും, ഐശ്വര്യയും ആയിരുന്നു വിശിഷ്ടാതിഥികൾ.. എല്ലാരും ഓരോരോ സമ്മാനവുമായി വന്നു. (പിന്നെ എന്റെ സഹമുറിയനും മുറിയത്തിയും)
ഒരുമിച്ചു കുക്കി, ഭക്ഷണം കഴിച്ചു, എൻജോയ് മാടി എന്നു പറഞ്ഞാൽ മതിയല്ലോ!
പിന്നെ നാലു ദിവസം ഒരു ചെറിയ യാത്രയും പോയി – ഒരു കുഞ്ഞു ട്രിപ്പ്. (വിശേഷങ്ങൾ ആംഗലേയ ബ്ലോഗ്ഗിൽ)
ആകെ മൊത്തം ടോട്ടൽ ഹാപ്പി.
പ്രണയിക്കാനുള്ള അസ്സൽ മൂഡും…
അതിനിടയിൽ എനിക്കു കിട്ടിയ ഒരു സമ്മാനം കേൾക്കണോ? – കാസനോവയുടെ ജീവചരിത്രം. അതെ, അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണമല്ലോ. എനിക്കൊക്കെ ഇനി പ്രണയിക്കാൻ പഠിച്ചിട്ടു വേണമല്ലോ.
എന്നാലും ഇനി അതു വായിച്ചു പഠിച്ചിട്ടു വേണം, ഒന്നു പ്രൊഫഷണലായി പ്രണയിക്കാൻ. :)
പിറന്നാൾ പ്രമാണിച്ചു, ഒരാഴ്ചക്കുള്ളിൽ 7 പുസ്തകങ്ങൾ കിട്ടി. ബാക്കി കുട്ടി സമ്മാനങ്ങൾ വേറെ! ഇനി അതൊക്കെ വായിച്ചു വരുമ്പോഴേക്കും 3 മാസം കഴിയും.
ഞാൻ ഉറങ്ങാൻ പോണൂട്ടോ… ഗുഡ്നൈറ്റ്.
കരിങ്കല്ല്.
8 comments:
പിറന്നാള്‍ സമ്മാനമായി പുസ്തകങ്ങള്‍ കിട്ടിയത് നന്നായി. എന്നെന്നും ഓര്‍മ്മിയ്ക്കാനും കൂടിയായല്ലോ.
അപ്പോ... പിറന്നാള്‍ ആശംസകള്‍!
:)
കല്ലേ.,എന്റെ വകേം ഒരായിരം പിറന്നാളാശംസകള്‍.:)
പിറന്നാളിനു പുസ്തകങ്ങള്‍ തന്നെയാണേറ്റവും നല്ല സമ്മാനം അല്ലേ.എപ്പോഴും ഓര്‍മ്മിക്കാവുന്ന,പഴക്കം തട്ടാത്ത സമ്മാനം.പിന്നെ പിറന്നാള്‍ ട്രീറ്റ് ഞങ്ങള്‍ വായനക്കാര്‍ക്കില്ലേ.:)
കാനസോവ... ഛെ! കാസനൊവയൊക്കെ ആയിട്ട് പോസ്റ്റെഴുതണേ!
ദേ, ഞങ്ങളെ പറ്റിക്കരുത്!
സന്തോഷം നിറഞ്ഞ യൌവനം ആസംസിക്കുന്നു കരിം കരിം കല്ലേ!
ആശംസകള്‍!!!
ശ്ശോ അറിഞ്ഞില്ലാ. ഈ ദിവസം ഇനിയുമിനിയും ഒരുപാട് സന്തോഷത്തോടെ മടങ്ങിവരട്ടെ.. പിന്നെ അടുത്ത പിറന്നാളാവുമ്പോഴേയ്ക്കും ആ ജീവചരിത്രത്തിന്റെ ആവശ്യം തീരട്ടെ ;)
സസ്നേഹം :)
ആ കുഞ്ഞ് ട്രിപ്പിന്റെ വിശേഷങ്ങള്‍, ചിത്രങ്ങള്‍ സഹിതം, പോസ്റ്റ് ചെയ്യൂ...
പിറന്നാള്‍ ആശംസകള്‍..(belated)
Belated B'day Wishes..
കുറെയായി ഈ വഴി വന്നിട്ട്..
പിറന്നാള്‍ ആഘോഷവും പുസ്തകവായനയും നടക്കട്ടെ..
ഇപ്പൊ കഥയൊന്നും എഴുതാറില്ലേ?
Post a Comment