Sunday, June 21, 2009

അടി തെറ്റിയാല്‍…

 

കഴിഞ്ഞ പോസ്റ്റിട്ടിട്ടു് രണ്ടു ദിവസങ്ങളേ ആയുള്ളൂ.. എന്നാലും നമ്മള്‍ മലയാളികള്‍ മിസ്സ് ചെയ്യാന്‍ പാടില്ലാത്ത ഒന്നു് കണ്ടപ്പോള്‍ പോസ്റ്റാതിരിക്കാന്‍ വയ്യ.

ദാ വീഡിയോ നോക്കൂ… (മുഴുവന്‍ ലോഡ് ചെയ്തിട്ടു ഓടിച്ചാല്‍ മതി. അല്ലെങ്കില്‍ ഒരു ഗുമ്മുണ്ടാവില്ല. ജസ്റ്റ് തേര്‍ട്ടീന്‍ സെകന്‍ഡ്സ് ഒണ്‍ലി)

അടി തെറ്റിയാല്‍ ആനയും വീഴും എന്നു കേട്ടിട്ടല്ലേ ഉള്ളൂ. കണ്ടിട്ടില്ലല്ലോ? കെനിയയിലെ സംബോരു നാഷണല്‍ റിസര്‍വ്വില്‍ നിന്നൊരു ദൃശ്യം.

അവന്‍ വീണതിനു ശേഷം ഓടിയൊളിക്കുന്നതു കണ്ടില്ലേ. കൊച്ചു (വല്യ) കള്ളന്‍! :)

ശബ്ദത്തിനുള്ള സെറ്റപ്പുണ്ടായിരുന്നില്ലാട്ടോ..  ക്ഷമിക്കൂ.

ഒറിജിനല്‍ കിട്ടിയതു ദാ ഇവിടുന്നു (ദ സീക്രട്ട് ലൈഫ് ഓഫ് എലഫന്റ്സ് - 2). നല്ല കിടിലന്‍ ഡോക്യുമെന്ററിയാ! :)

നൌ, ആള്‍ ഓഫ് യൂ ഗോ ടു യുവര്‍ ക്ലാസ്സസ്. (കമന്റിയിട്ടു, സാവകാശം പോയാലും മതി) ;)

സ്നേഹാദരങ്ങളോടെ, ഞാന്‍,
കല്ല്, കരിങ്കല്ല്.

വാല്‍ക്കഷണം : ഞാന്‍ ഇംഗ്ലീഷില്‍ എഴുതി മലയാളത്തെ മര്‍ഡര്‍ ചെയ്തുവോ? – just for a horror! ;)

Thursday, June 18, 2009

സൌന്ദര്യം … മനം മയക്കുന്ന സൌന്ദര്യം

 

(സ്ത്രീ സൌന്ദര്യം ആണോ ഈ പറയുന്നതെന്നു കരുതി വന്നവര്‍ക്കു് തിരിച്ചുപോവാം)

താമസം മാറി എന്നു പറഞ്ഞപ്പോള്‍ നമ്മുടെ ശ്രീ ചോദിച്ചിരുന്നു – കാണാന്‍ ഭംഗിയുള്ള സ്ഥലത്താണോ വീടെന്നു?

പണ്ടു ഞാന്‍ താമസിച്ചിരുന്ന പാടത്തിന്നരികിലുള്ള വീടിന്റെ അത്ര നല്ല സ്ഥലത്തല്ല, എന്നാലും ഒരു സുന്ദരമായ ഗ്രാമം തന്നെ. എന്നാല്‍ പിന്നെ ചിത്രങ്ങളെടുത്തു ബ്ലോഗ്ഗിലിട്ടു ആള്‍ക്കാരെ കൊതിപ്പിക്കാം എന്നു കരുതി.

അപകടത്തിന്നു ശേഷം ഞാന്‍ ഇപ്പൊ നടന്നാണു കോളേജിലേക്ക് പോകുന്നതു്. അതു കൊണ്ട് തന്നെ സൌകര്യമായി നിന്നു പടം പിടിച്ചിട്ടു പോവാം. പക്ഷെ, കോളേജില്‍ പോകുന്ന വഴിക്കായതു കൊണ്ടു് ക്യാമറ ഒന്നും ഇല്ല. മൊബൈല്‍ ചിത്രങ്ങളേ ഉള്ളൂ…

1506200960515062009607

ചുമ്മാ വഴിയോരത്തെ പൂക്കള്‍ – മോണിങ്ങ് ഗ്ലോറി അല്ലേ ആദ്യത്തേതിന്റെ പേരു്?

1506200960815062009609

നമുക്കു പാര്‍ക്കാന്‍ ആപ്പിള്‍ തോട്ടങ്ങള്‍

1506200961015062009611

വഴിയോരത്തെ പനിനീര്‍പ്പൂവും മുള്ളന്‍പൂവും :)

1506200961315062009614

കണ്ട കാടും പടലിന്റെയും ഒക്കെ പടം എടുത്തിട്ടോളും!

1506200961515062009616

ഡെയ്സിയും കാട്ടുപൂവും.15062009617

--->  കോളേജിനടുത്തെ ഉണക്കമരം! :)

ഇനി താഴെ കാണുന്നതെന്താണെന്നറിയോ? മള്‍ബറിപ്പഴം! :) പോണവഴിക്കൊരു തരക്കേടില്ലാത്ത മരമുണ്ട് – രാവിലെയും വൈകീട്ടും ഇത്രക്കു കിട്ടും.  നല്ല സ്വാദാ! :) :) ഇവിടുത്തുകാര്‍ക്കറിയില്ലാന്നു തോന്നുന്നു ഇതിനെക്കുറിച്ച്.15062009619

ഇനി ഇതാ രണ്ടു ചിത്രങ്ങള്‍  - പണ്ടു ക്യാമറയില്‍ എടുത്തതു്‌.

Garching Centre 2009-05-20 001 Garching Centre 2009-05-20 002

ഇതിലേ എന്നും പോവാന്‍ … ഈ സൌന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന ഞാന്‍ ഒരു കുഞ്ഞു ഭാഗ്യവാനല്ലേ?

ഈ നിത്യഹരിതയാം ഭൂമിയലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?
സ്വപ്നങ്ങളുണ്ടോ … .. .. … . ഗന്ധര്‍വ്വഗീതമുണ്ടോ….
…. കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ… ?

എന്നു ദാസേട്ടനൊക്കെ പാടിയതു വെറുതെ ആണോ?

എന്നാപ്പിന്നെ പറഞ്ഞ പോലെ,
സ്വന്തം, കല്ല്, കരിങ്കല്ല്.

Thursday, June 04, 2009

ഞാനും പൈത്തണും തൊണ്ടവേദനയും


കണ്ടമാനം പുലികള്‍ വിഹരിക്കുന്ന ഒരു കാടാണല്ലോ ഈ ബൂലോകം. കുറേ കാടന്മാരും ഉള്ളതിനാലാണു കാടെന്നു പറഞ്ഞതു്.

ഈ പുലികള്‍ വിഹരിക്കുന്നിടത്തു് വിവരക്കേടു് പറഞ്ഞാല്‍ നല്ല പ്രഹരം കിട്ടും. എന്നാലും എന്നാലാവുന്ന ഒരിത്തിരി പറയാമല്ലേ! :)

രണ്ടു ഭാഷയെങ്കിലും അറിയാത്ത ആരും തന്നെ ബൂലോകത്തില്ല എന്നാണെന്റെ ഒരു കണക്കുകൂട്ടല്‍. എല്ലാരും അധികം സംസാരിക്കുന്നതോ കമ്പ്യൂട്ടറുകളോടും – അല്ലേ?

എന്നാല്‍ നമ്മളില്‍ എത്ര പേര്‍ക്കു കമ്പ്യൂട്ടറിനറിയാവുന്ന ഭാഷയറിയാം? (കുറേപേരൊക്കെ സോഫ്റ്റ്‌വെയര്‍ ഇഞ്ചിനീരന്മാരും ഒക്കെ ആണെങ്കിലും അവരുടെ നിലവാരം ഊഹിക്കാവുന്നതാണു്)

ഞാന്‍ കുറേകാലമായി ഈ കൊട്ടു തുടങ്ങിയിട്ടു് – കഷ്ടി 7-8 ഭാഷകളോളം (കമ്പ്യൂട്ടറുകളുടെ) എന്റെ കൈക്കരുത്തറിഞ്ഞു. ഇപ്പൊ പലതും മറന്നു പോയിത്തുടങ്ങി. നന്നായി അറിയാവുന്നവ രണ്ടെണ്ണം മാത്രം.

അതിലൊരെണ്ണം ഞാനിവിടെ കുട്ട്യോളെ (ബാച്ചികളെയും, മാസ്റ്റേഴ്സിനെയും) പഠിപ്പിക്കുന്നു. ആ ഭാഷയുടേ പേരാണു പൈത്തണ്‍ (പൈത്തഗോറസിന്റെ ബന്ധുവാണോ ഈ പൈത്തണ്‍ എന്നായിരുന്നു അച്ഛന്റെ ചോദ്യം – അല്ലാ, അമ്പതുകളുടെ പാതിയില്‍ ജനിച്ചു, അമ്പതുകളുടെ മധ്യത്തിലെത്തി നില്‍ക്കുന്ന അച്ഛന്‍ അതു ചോദിക്കണമെങ്കില്‍ ഒരു പുലി തന്നെ ആയിരിക്കണ്ടേ?)

എന്തായാലും പൈത്തഗോറസിന്റെ ആരുമല്ല.

ഇതു വരെ പഠിച്ച ഭാഷകളില്‍ ഏറ്റവും നല്ലതിതു തന്നെ. പഠിക്കാനെളുപ്പം, ഉപയോഗിക്കാന്‍ ശക്തം, അതി സുന്ദരം! കമ്പ്യൂട്ടര്‍ സംബന്ധമായ എന്തെങ്കിലും പഠിക്കുന്നവര്‍ ഇതു പഠിക്കുന്നതു് നല്ലതായിരിക്കും. (ചിത്രത്തില്‍ കാണുന്നതു് ഇതിന്റെ ലോഗോ)

സത്യം പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ പഠനം നടത്താത്തവര്‍ ആണു തലകുത്തി മറഞ്ഞു കമ്പ്യൂട്ടര്‍ സമ്പ്രദായങ്ങള്‍ പഠിക്കേണ്ടതു്.

ഉദാഹരണത്തിനു: എന്റെ ഒരു സുഹൃത്തു്, ആസ്ട്രോണോമിയില്‍ ഗവേഷക, കമ്പ്യൂട്ടറുകളുമായില്‍ മല്പിടുത്തം നടത്തുന്നതു കാണുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോകാറുണ്ട് - ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ ഭാഷ പഠിക്കാന്‍ - എന്നാലല്ലേ ഈ കുന്ത്രാണ്ടത്തിനോട് വൃത്തിയായി സംസാരിക്കാന്‍ പറ്റൂ.

ഞാനൊക്കെ പറഞ്ഞാലെന്തു വില? ആരു പഠിക്കാന്‍? ബുദ്ധിമുട്ടട്ടെ. ആര്‍ക്കു ചേതം? :)

ഈ കമ്പ്യൂട്ടറുകളുടെ സ്വഭാവം നമ്മുടെ എന്‍. എഫ്. വര്‍ഗ്ഗീസിന്റെ ഒക്കെ പോലെയാ. മക്കളേ, നല്ലവനുക്കു ഞാന്‍ നല്ലവന്‍. കെട്ടവനുക്കു ഞാന്‍ മഹാകെട്ടവന്‍.

ഈ പറഞ്ഞ ഉപദേശം കമ്പ്യൂട്ടറുകളെ തെറിവിളിക്കുന്ന എല്ലാര്‍ക്കും ബാധകമാ. ബുദ്ധിയില്ലാത്ത പാവം ജീവികളല്ലേ കമ്പ്യൂട്ടറുകള്‍, നന്നായി പറഞ്ഞു കൊടുത്താല്‍, എല്ലാം നന്നായി നടക്കും.

അപ്പൊ, പറഞ്ഞു വന്നതു്, ഞാന്‍ നന്നായി പഠിപ്പിക്കുന്നുണ്ടെന്നെനിക്കു തോന്നുന്നു.

ചെറിയ ജലദോഷം ഉണ്ടായിരുന്ന എനിക്കു ഇന്നത്തെ ഒന്നര മണിക്കൂറ് ക്ലാസ്സെടുത്തു വന്നപ്പോള്‍, ചെറിയ ഒരു തൊണ്ടവേദന.

അതു (തൊണ്ടവേദനക്കഥ) എല്ലാരോടും പറയാന്‍ വന്നതാ. അപ്പൊ ബാക്കി കഥകൂടി പറഞ്ഞെന്നു മാത്രം. :)

എന്നു, സ്വന്തം കല്ല്.

വാല്‍ക്കഷണം: ഞാനിവിടെ കുട്ടികളെക്കൊണ്ട്, നമ്മുടെ ഉമേഷേട്ടന്റെ കമ്പനി പൂട്ടിക്കാനായി ഒരു സോഫ്റ്റ്വെയറ് ഉണ്ടാക്കിക്കാന്‍ പോവാണു. ഒരു സെര്‍ച്ച് എഞ്ചിന്‍ :) ഞങ്ങളു കൂട്ട്യാ‍ല്‍ക്കൂട്വോ എന്നൊന്നു നോക്കട്ടെ.