Monday, June 23, 2008

ഒന്നൊന്നര രണ്ട് കിലോ....

മുസ്ലിയും ഫ്രൂട്ട് യോഗെര്‍ട്ടും  ബ്രേക്ക്ഫാസ്റ്റിനു്‌... സോസേജും സൗവ്വര്‍ക്രൗട്ടും - ഉച്ചക്കു്‌... നല്ല പനീര്‍ പറാത്ത/പറാട്ട വൈകീട്ടത്തേ ഭക്ഷണം, കൂടെ മൂന്നു്‌ മുട്ടയും.. [ശനി] 

പിന്നെ കോണ്‍ഫ്ലേക്സും, മുട്ടയും വീണ്ടും പ്രാതല്‍, ഉച്ചക്കു്‌ സാധാരണ ചോറ്... വൈകീട്ടു്‌ വീണ്ടും ഒന്നര ഗ്ലാസ്സ് അരിക്കുള്ള ചോറും, ഒരു ചെറിയ ചട്ടി നിറയെ ചിക്കന്‍‌കറിയും.... [ഞായറ്]

 

 

 

ശനിയാഴ്ച്ച ലൈബ്രറിയിലെ 2 മണിക്കൂറ് ഡ്യൂട്ടി...

വീട്ടില്‍ വായിക്കാന്‍ കാഫ്ക്കയുടെ "The Trial"...

ഞായറാഴ്ച വൈകീട്ട് ഒരു മണിക്കൂര്‍ ബൗളിങ്ങ്.. {രണ്ട് പെണ്‍കുട്ടികളുടെ കൂടെ ;) } 

 

 

 

ശനിയാഴ്ച്ക വൈകീട്ടു്‌ ജര്‍മ്മന്‍ ടെലിവിഷനില്‍... നമ്മുടെ ഹിന്ദി സിനിമ - "കല്‍ ഹോ ന ഹോ"-യുടെ ജര്‍മ്മന്‍-ഡബ്ബ്. എല്ലാ ശനിയാഴ്ചയും ഉണ്ട് ഒരു ഷാരൂഖ് സിനിമ. ഇവിടെ ഷാരൂഖിനു്‌ നല്ല മാര്‍ക്കറ്റാ... ഞാനും ഇനി എല്ലാ ആഴ്ചയും ഹിന്ദി  സിനിമ കാണാന്‍ പോവാ - in German. എന്റെ ഭാഷ നന്നാവൂല്ലോ...

ഞായറാഴ്ച വൈകീട്ടു്‌ ഫുട്‌ബോള്‍ കളി കണ്ടു - സ്പെയിന്‍ X ഇറ്റലി.... :)

ഇതായിരുന്നു സുഹൃത്തുക്കളേ എന്റെ വീക്കെന്റ് പരിപാടി... 

After a long time, this weekend, I was free and it was a bliss! :) Enjoyed it to the core! :)

വീണ്ടും ഒരു തിരക്കു പിടിച്ച ആഴ്ച വരുന്നു.. ഞാന്‍ കോളേജില്‍ പോട്ടെ.. :)

എന്നു്‌, സസ്നേഹം.... കരിങ്കല്ല്.

Tuesday, June 17, 2008

എനിക്കൊരിത്തിരി മടി


എത്ര തണുപ്പാണെങ്കിലും എന്നും രണ്ടുനേരം കുളിക്കുന്നവനാണീ ഞാന്‍...

എന്നാല്‍ ഇന്നു രാവിലെ എനിക്കൊരിത്തിരി മടി - കുളിക്കാന്‍... എന്നാല്‍ പിന്നെ കുളിക്കണ്ട എന്നു തീരുമാനിച്ചു.

ഈ തീരുമാനം ഒരാഴ്ചയോളമാക്കി നീട്ടിയാലോ എന്നൊരാലോചന!!

എന്തായാലും അപ്പുറത്തെ മുറിയിലെ കുട്ടി ആഴ്ചയില്‍ കഷ്ടി 2 പ്രാവശ്യമേ കുളിക്കുന്നുള്ളൂ. അപ്പോള്‍ 14 പ്രാവശ്യം കുളിക്കുക എന്നാല്‍ അതൊരു ആര്‍ഭാടമല്ലേ? കുളി

ഇതു പറഞ്ഞപ്പോഴാണു്‌ പണ്ടു ഐ.ഐ.ടി-യില്‍ വെച്ചുണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നതു്‌. മദ്രാസിലെ ഒരു വേനല്‍ ദിനം. എത്ര ചൂടായിരിക്കും എന്നു ഊഹിക്കാമല്ലോ അല്ലെ?

ഞാന്‍ മദ്രാസിലെ വേനല്‍ക്കാലത്തു ദിവസത്തില്‍ 3-4 തവണയൊക്കെ കുളിച്ചിരുന്നു. എങ്ങനെയെങ്കിലും ശരീരത്തെ ഒന്നു തണുപ്പിക്കണ്ടേ?

ഒരു ദിവസം ഉച്ചക്കു്‌ അങ്ങനെ കുളികഴിഞ്ഞു ഹോസ്റ്റല്‍ മുറിയിലേക്കു നടക്കുമ്പോള്‍ .. ഝാര്‍ഖണ്ഡില്‍ നിന്നുള്ളൊരു പയ്യന്‍ (പേരു്‌: കപില്‍ ദാസ് സാഹു - ശരിക്കുള്ള പേരു തന്നെയാണു്‌) എന്നെ തടഞ്ഞു നിര്‍ത്തി. എന്നിട്ടു ചോദിച്ചു: നിനക്കു മദ്രാസിലെ ജലക്ഷാമത്തെക്കുറിച്ചു അറിയാമല്ലോ, അല്ലേ?

ഉവ്വെന്നു ഞാന്‍ മറുപടി കൊടുത്തു. 

എന്നിട്ടു്‌ നീ എന്താ ഈ ഉച്ചക്കൊക്കെ കുളിച്ചു വെള്ളം വേസ്റ്റ്‌ ചെയ്യുന്നതു? അതും നീ രാവിലെ കുളിച്ചതാണു്‌!!

ഞാന്‍ പറഞ്ഞു: ഭയങ്കര ചൂടല്ലേ. ഒരു ആശ്വാസത്തിനു വേണ്ടിയാണു്‌.

ഇനി ഇങ്ങനെ വെള്ളം വേസ്റ്റു്‌ ചെയ്യരുത്‌ - അവന്‍ എന്നെ ഉപദേശിച്ചു (താക്കീതു്‌ നല്കി എന്നും പറയാം.)

ഞാന്‍ എന്റെ മുറിയിലേക്കു പോയി...

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു്‌ ഞാന്‍ ഒരു ദിവസം ഉച്ചക്കു്‌ അവനെ കണ്ടു - കുളി കഴിഞ്ഞു്‌ വരുന്നു.. ഇതു തന്നെ ഞാന്‍ കാത്തിരുന്ന അവസരം.!!

മര്യാദക്കു മറുപടി പറഞ്ഞില്ലെങ്കില്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും എന്ന ഭാവത്തില്‍ ഞാന്‍ അവനെ തടഞ്ഞു നിര്‍ത്തി. എന്നിട്ടു പരുക്കനായി ചോദിച്ചു: എടാ നീയല്ലേ എന്നോടു പറഞ്ഞതു്‌ നട്ടുച്ചക്കു പോയി കുളിച്ചു്‌ വെള്ളം വേസ്റ്റു്‌ ചെയ്യരുതെന്നു്‌? എന്നിട്ടു നീയിപ്പൊ എന്താ ചെയ്യുന്നതു്‌?

അവന്‍ അതേ കട്ട ഭാവത്തില്‍ എന്നോടു പറഞ്ഞു: അതൊന്നും എനിക്കു ബാധകമല്ല. ഞാന്‍ കുളിച്ചിട്ടു്‌ ഒരാഴ്ചയോളമായി. ആഴ്ചയില്‍ ഒരിക്കലാണു്‌ ഞാന്‍ കുളിക്കുന്നതു്‌. എനിക്കെപ്പൊ വേണമെങ്കിലും കുളിക്കാം. നീയൊക്കെ കുളിച്ചു കുളിച്ചാണു്‌ ഇവിടെ വെള്ളം ഇല്ലാത്തതു്‌.

മദ്രസിലെ ആ എരിപൊരി ചൂടില്‍ ഒരാഴ്ക്ച കുളിക്കാതിരിക്കുന്ന സാഹസത്തെക്കുറിച്ചു്‌ ഞാന്‍ വാ പൊളിച്ചു്‌ നിന്നാലോചിക്കുന്ന നേരം കൊണ്ടു അവന്‍ അവന്റെ മുറിയിലേക്കു്‌ പോയി... :)

ഇവിടെ ഭയങ്കര തണുപ്പാണെങ്കിലും അങ്ങനെ ഒരു സാഹസത്തെ കുറിച്ചു ആലോചിക്കാന്‍ ബുദ്ധിമുട്ടുണ്ടു്‌ .. എന്നാലും ഞാനും എന്റെ ഒരു അരക്കൈ നോക്കട്ടെ. {വെറും മടി - അതാണു്‌ കാരണം :) }

എന്നാപ്പിന്നെ പിന്നെക്കാണാം..., കരിങ്കല്ല്

PS: ഇന്ത്യയിലെ ഭക്ഷണക്ഷാമത്തിനു കാരണം ഞാനും ഒരു മദ്ധ്യപ്രദേശുകാരന്‍ ഓം‌പ്രകാശും ആണെന്നു അസൂയാലുക്കള്‍ പറഞ്ഞു്‌ പരത്തിയിരുന്നു. കുറ്റം പറയാന്‍ വയ്യ! നല്ല തട്ടായിരുന്നു ഹോസ്റ്റല്‍ മെസ്സില്‍ നിന്നു്.‌ ;)

Monday, June 09, 2008

...

പ്രതിഷേധം

ഞാനും കൂടുന്നു പ്രതിഷേധിക്കാന്‍.....

അണ്ണാറക്കണ്ണനും തന്നാലായതു്‌ എന്നല്ലേ?

കൂടുതല്‍ വിവരങ്ങള്‍ക്കു്‌:

  • Kerals.com – The new wave of plagiarism from blogs
  • മോഷണം, ഭീഷണി, തെറി, സ്റ്റോക്കിംഗ് - ഇനി എന്തൊക്കെ കേരള്‍സ്.കോം?
  • Black week against black world
  • നമ്മുടെ ശക്തി:

    1.Raj Neetiyath
    2.One Swallow
    3.Vellezhuthth
    4.Visalamanaskan
    5.Choottazhi
    6.guptham
    7.ithentha
    8.Salini
    9.Kumar
    10.anchalkkaran
    11.Najoos
    12.Wakkarimashta
    13.Idival
    14.Bindu
    15.Pachalam
    16.Njan
    17.Sree
    18.Siju
    19.Beerankutti
    20.Reshma
    21.Moorthy
    22.Saramgi
    23.Sebin Jacob
    24.Sreevallabhan
    25.Anamgari
    26.Sankuchithan
    27.Yarid
    28.Sundaran
    29.Devan
    30. Sapthavarnangal
    31.Venu
    32.Shiju
    33.Vavachi
    34.Mayoora
    35.Pulli
    36.Anilan
    37.Kannuran
    38.G. Manu
    39.Thamanu
    40.Shefi
    41.Tharavadi & Valyammayi
    42.Sakshi
    43.Ziya
    44.Kunjans
    45.Nazeer
    46.Cheedappi
    47.Kuttenmenon
    48.Anony Antony
    49.Prasanth Kalathil
    50.Keralafarmer
    51.Dasthakir
    52.Kinav
    53.Nishkalankan
    54.Asha
    55.Latheesh Mohan
    56.P.R
    57.Sidarthan
    58.Bhumiputhri
    59.Kala
    60.Agrajan
    61.Umesh

    കരിങ്കല്ലു്‌

    Sunday, June 08, 2008

    അതാണു്‌ എന്റെ പുസ്തകഷെല്‍ഫ്....

    ഞാന്‍ ഇന്നു (actually innale) എന്റെ പുസ്തകശേഖരം ഒന്നു ഒതുക്കി. ആദ്യം തന്നെ എല്ലാ പുസ്തകങ്ങളും എടുത്തു്‌ മേശപ്പുറത്ത് പരത്തിവെച്ചു. ദാ ഇങ്ങനെ.... (ആ വാതില്‍ക്കല്‍ മൂലക്കു്‌ കാണുന്ന ചെടി തുളസിയാണു്‌‌ട്ടോ.. )

    പുസ്തകശേഖരം

    എന്നെ പോലും അത്ഭുതപ്പെടുത്തുന്ന അത്രക്കും പുസ്തകങ്ങള്‍ ഉണ്ട്‌ എന്റെ കയ്യില്‍ ഇവിടെ. നാട്ടിലേക്കു പോവുമ്പോള്‍ ഇതൊക്കെ ഞാന്‍ എങ്ങനെ കൊണ്ടുപോവുമോ എന്തോ!

    എന്നിട്ടു എല്ലാം വൃത്തിയായി ഒതുക്കി വെച്ചു. (കുറച്ചു പുസ്തകങ്ങള്‍ ഞാന്‍ കടം കൊടുത്തതു്‌ തിരിച്ച് കിട്ടുമ്പോള്‍ സ്ഥലം തികയില്ല...)

    ദാ താഴെ കാണുന്ന ചിത്രങ്ങള്‍ - അതാണു്‌ എന്റെ പുസ്തകഷെല്‍ഫ്. ആദ്യ ചിത്രത്തില്‍ കാണുന്നതെല്ലാം എന്റെ മാത്രം. വലതു വശത്തുള്ള ചിത്രത്തിലെ ഏറ്റവും താഴെയുള്ള നിര, കൂടെ താമസിക്കുന്ന ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ ആണു്‌. ആ കുട്ടിയുടെ കളക്ഷനില്‍ അധികവും ജര്‍മ്മന്‍ പുസ്തകങ്ങള്‍ ആണു്‌. കുറച്ച് ഇം‌ഗ്ലീഷും ഫ്രെഞ്ചും കൂടിയുണ്ട്‌. ആ കുട്ടിക്കും വായനാശീലം ഉള്ളത്‌ നന്നായി. പുസ്തകകൈമാറ്റം നടത്താല്ലോ! :)

    എന്റെ മാത്രം ഇം‌ഗ്ലീഷും ഫ്രെഞ്ചും കൂടിയുണ്ട്‌

    {ക്ലിക്കിയാല്‍ വരുന്ന വലിയ പടത്തില്‍ ടൈറ്റില്‍സ് കാണാം (if you are lucky) ;) }

    എന്നാല്‍ ഗുഡ്‌നൈറ്റ്, കരിങ്കല്ല്.

    ~