രാവിലെ ബിബിസി തുറന്നു നോക്കിയപ്പോള്‍ അതാ മോഹന്‍ലാലിന്റെ പടം.. ഹയ്യത്തട… മോഹന്‍ലാല്‍ അത്രക്കൊക്കെ വളര്‍ന്നോ? ;)
താഴെ നോക്കിയപ്പോഴല്ലേ മനസ്സിലായതു് – സംഭവം മദ്യമാണെന്നു്.
State of drinkers |
ലിങ്കില്‍ ഞെക്കിയാല്‍ ബിബിസിയില്‍ വായിക്കാം..
പലപ്പോഴും ബിബിസിയിലും, TED-ലും, അങ്ങനെ പല പല നല്ലയിടങ്ങളിലും കേരളത്തെ പറ്റി നല്ലതു് വായിച്ചിട്ടുണ്ട്. ഇപ്പൊ ഇങ്ങനെയും ആയി.
ഞാന്‍ മദ്യപാനവിരോധിയൊന്നും അല്ല… ഒക്കെ പേഴ്സണല്‍ കാര്യങ്ങളല്ലേ… രണ്ടേ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു മാത്രം..
- 1. എന്തായാലും അതു ചെയ്യുന്നതിന്റെ ഫലമായി ആര്‍ക്കും ഉപദ്രവം ഉണ്ടാവരുതു് (കുടിച്ചാല്‍ വയറ്റില്‍ കിടക്കണം എന്നു്)
- 2. ഭാവിയിലും ആര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാവരുതു് (അതായതു, ഒരു കണ്ട്രോള് ഒക്കെ വേണംന്നു… പിന്നീട് അസുഖം വരുമ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അല്ലേ ബുദ്ധിമുട്ട്. അപ്പൊ അസുഖം ഒന്നും വരാത്ത രീതിയില്‍ കുടിക്കൂ)
ഈ രണ്ടു കാര്യവും പാലിച്ചു ആള്ക്കാര് ജീവിതം ആര്മ്മദിക്കട്ടെ – നല്ലതല്ലേ? അതല്ലേ വ്യക്തിസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം എന്നു പറയുന്നതു്?
മുകളില്‍ പറഞ്ഞതു് കുടിയുടെ കാര്യത്തില്‍ മാത്രല്ല.. എല്ലാത്തിലും ബാധകമാണു്. ഉദാ: പുകവലി ഈ രണ്ടും പാലിക്കുന്നില്ല, അതുകൊണ്ട് തന്നെ വളരെ മോശം.
അപ്പൊ ഞാന്‍ കോളേജില്‍ പോട്ടെ…
ഹേയ്… നിനച്ചിരിക്കാതെ, 2 ദിവസം മുമ്പ് വീണ്ടും മഞ്ഞു പെയ്തു… സുന്ദരമൊക്കെ ആണെങ്കിലും 3 മാസായില്ലേ… ബോറടിച്ചു തുടങ്ങി മഞ്ഞുകാലം.. ദാ ചില ചിത്രങ്ങള്‍.
ഇന്നലെ പോസ്റ്റോഫീസില്‍ പോയപ്പോല്‍ എടുത്തതാ പോട്ടംസ്… കയ്യ് ചെറുതായി വിറക്കുന്നുണ്ടായിരുന്നു.. അതാ ഒരു വ്യക്തതക്കുറവു്.
സ്നേഹാദരങ്ങളോടെ, ഞാന്‍.
5 comments:
കരിങ്കല്ലേ.,ഈയിടെയായി പല വിധ സ്വാതന്ത്ര്യമാണല്ലോ ഇവിടെ പ്രതിപാദ്യ വിഷയം.:)
മഞ്ഞു പോട്ടംസ് എന്തായാലും കൊള്ളാം ട്ടോ..
ഹൌ ...എന്താ അവളുടെ ഒരു കെടപ്പ് .......
അവിടെ കിടക്കുന്ന കാറിന്റെ കാര്യമാന്നു ഞാന്‍ പറഞ്ഞത്..
തെറ്റിധരിക്കല്ലെട്ടോ... കരിങ്കല്ലേ ......
keralamennu kettalo thilaykanam brandy namukku njarambukalil.. ennalle.. :)
pics - pathivu pole manoharam! :)
Vivek.
കേരളത്തിന്റെ പേര് നല്ല രീതിയില്‍ അല്ലേലും നാലു പേരറിഞ്ഞു ല്ലേ?
മഞ്ഞ് സ്ഥിരമായാല് ബോറാകും അല്ലേ?
ഇതു അഴീക്കോട് കണ്ടിരിക്കില്ല.
Post a Comment