Sunday, February 21, 2010

തീക്കളിയോ ഇതു്


ഞാന്‍ ചെറിയൊരു തീക്കളി കളിക്കുന്നോ എന്നൊരു സന്ദേഹം. ഒരു പക്ഷേ, ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലം എനിക്കറിയാന്‍ വയ്യാത്തതിനാലായിരിക്കാം.

ഒന്നും വിശദീകരിച്ചെഴുതാനും വയ്യ. അതുകൊണ്ട്,  വേറെ ഒരു കൊച്ചു തമാശക്കഥ പറഞ്ഞിട്ടു പോവാം.

എന്റെ അപാര്‍ട്ട്മെന്റില്‍ ഒരു പോളണ്ടുകാരി കുട്ടി താമസമുണ്ട് – നല്ല കുട്ടിയാട്ടോ. ഇടക്കു് ഞങ്ങള്‍ ഒരുമിച്ചു സിനിമയൊക്കെ കാണാറുണ്ട്. ഞങ്ങളും, ഒരു ഗ്രീക്കുകാരന്‍ പയ്യനും (മറ്റൊരു താമസക്കാരന്‍) രാവെളുക്കുവോളം സംസാരിച്ചിരിക്കാറുമൊക്കെ ഉണ്ട്.

3 ദിവസം മുമ്പൊരു രാത്രി, ഞാന്‍ വളരെ വൈകിയാണു വീട്ടിലെത്തിയതു്. എന്റെ റൂമില്‍ കയറി (വാതില്‍ ചാരി) ഞാന്‍ തോര്‍ത്തൊക്കെ എടുക്കുകയായിരുന്നു (മേലുകഴുകാതെ ഉറക്കം വരില്ല)– അപ്പോള്‍ ഇടനാഴിയില്‍ നിന്നു് എന്തോ ഒരു കുശുകുശുപ്പ് കേട്ടു.

ഞാന്‍ ഉടനെ കമ്പ്യൂട്ടറില്‍ പാട്ടു വെച്ചു. അതു കേട്ടാല്‍ മനസ്സിലാവുമല്ലേ ഞാന്‍ ഉറങ്ങിയിട്ടില്ല എന്നു്. ഞാന്‍ മുന്നില്‍ ചെന്നു ചാടുന്നതിലും നല്ലതല്ലേ ഒരു സിഗ്നല്‍ കൊടുക്കുന്നതു്. (എനിക്കെന്തൊരു ബുദ്ധി)

2 മിനുട്ട് കഴിഞ്ഞു ഞാന്‍ കുളിക്കാന്‍ പോയി.. എന്തിനോ ഞാന്‍ അടുക്കളയില്‍ പോയി തിരിച്ചു വരുമ്പോള്‍ അതാ ഒരു പയ്യന്‍ ടോയ്ലറ്റില്‍ നിന്നു ഇറങ്ങിവരുന്നു.

എന്നെ കണ്ട ഉടനെ അവന്‍ ഒരൊറ്റ ചാട്ടം – നല്ല കള്ള ലക്ഷണവും. അവന്‍ ഉടനെ തന്നെ പാഞ്ഞു അവളുടെ മുറിയിലേക്കു പോയി.

ലൈംഗിക സ്വാതന്ത്ര്യത്തിനൊക്കെ പ്രാധാന്യം കല്പിക്കുന്ന ആളാണു് ഞാന്‍. അവരു തമ്മില്‍ എന്തൊക്കെ തന്നെ ആയാലും എന്നെ ബാധിക്കുന്നുമില്ല. എന്നിരുന്നാലും പാതിരാത്രിക്കു് അങ്ങനെ ഒരുത്തന്‍ ഞെട്ടുന്നതു കണ്ടപ്പോള്‍ എനിക്കൊരിത്തിരി ചിരി വന്നു.

സംഭവം അവള്‍ക്കൊരു ബോയ്ഫ്രണ്ടുണ്ട് – അവന്‍ പോളണ്ടിലാണു്. അതുകൊണ്ടായിരിക്കാം ഒളിച്ചു കളിയും കുശുകുശുപ്പും ഞെട്ടലും ഒക്കെ. എന്തായാലും ഈ സംഭവത്തിനു ശേഷം ഞാന്‍ അടുക്കളയില്‍ ഉള്ളപ്പോള്‍ അവള്‍ വന്നിട്ടില്ല. സാധാരണ നിലയില്‍ ഒരു ആണ്‍കുട്ടിയേയും പെണ്‍കൂട്ടിയേയും ഒരുമിച്ചൊരുമുറിയില്‍ കണ്ടാലും എനിക്കൊന്നുമില്ല. എന്തു തന്നെയായാലും അവരുടെ സ്വകാര്യ ബിസിനസ്സ് – അത്രയേ എനിക്കു പറയാനുള്ളൂ…

എന്നാലും ഈ ഒളിച്ചുകളി കാണുമ്പോള്‍ ഒരു രസം. അല്ല ഉണ്ണിത്താന്‍-വധം-ആട്ടക്കഥ ആഘോഷിച്ച നാട്ടില്‍ നിന്നല്ലേ ഞാനും … അതിന്റെ ഒരു ഇതു് ഉണ്ടാവില്ലേ? ;)

എന്നാലും ഇത്രേം വ്യക്തി/ലൈംഗിക സ്വാതന്ത്ര്യമൊക്കെ ഉള്ള നാട്ടില്‍ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ? തലയുയർത്തി നടന്നൂടേ?

എല്ലാ നാട്ടിലും ഈ ഒളിപ്പിക്കലും ഒളിച്ചുകളിക്കലും ഉണ്ടെന്നേ..

അപ്പൊ, സ്നേഹാദരങ്ങളോടെ, കല്ല്… കരിങ്കല്ല്.

7 comments:

Sands | കരിങ്കല്ല് said...

എല്ലാ നാട്ടിലും ഈ ഒളിപ്പിക്കലും ഒളിച്ചുകളിക്കലും ഉണ്ടെന്നേ..

കാളിന്ദി said...

തേങ്ങ എന്റെ വക. കള്ളത്തരം കാണിക്കുന്നത് ഒരു സുഗം തന്നെ ആണേ....ജാരൻ എന്നും എവിടേയും ഒരു പോലെ:)

Rare Rose said...

ഒളിച്ചു കളിയുടെ കാര്യത്തില്‍ എല്ലാ നാടിനും എന്താല്ലേ ഒരു ഐക്യം.:)

ശ്രീ said...

കാളിന്ദി പറഞ്ഞതു പോലെ കള്ളത്തരം കാണിയ്ക്കുന്നതിലും ഒരു രസമുണ്ടാകണം...

raadha said...

അതെ, അതെ, കട്ട് തിന്നുന്നത് എല്ലാ നാട്ടിലും ഒരു പോലെയാ കല്ലേ.. ;-)

ദിയ കണ്ണന്‍ said...

he he..athu nannayi..

Sands | കരിങ്കല്ല് said...

കാളിന്ദിചേച്ചീ... : അതു ശരി... ;)

റോസേ.. : അതന്നെ... എല്ലാരും മിടുക്കു കാണിക്കുന്ന സംഭവം

ശ്രീ: ഉണ്ടല്ലോ.. അതാണല്ലോ ഇതൊക്കെ നടക്കുന്നത്

രാധേച്ചീ... : ഹ ഹ ... നമ്മള്‍ എല്ലാരും ഈ പോയിന്റ് ആക്സപ്റ്റ് ചെയ്യുന്നുണ്ടല്ലേ..

ദിയ.. : താങ്ക്സ് ട്ടോ..