അങ്ങനെ ഞാന്‍ നാട്ടിലെത്തി.
സംഭവബഹുലമായ ഒരു യാത്രയായിരുന്നു ഈ പ്രാവശ്യം. ട്രെയിനിലെ രാജകീയമായ ഭക്ഷണം.... ഫ്രാങ്ക്ഫുര്‍ട്ടിലെ എയര്‍പ്പോര്‍ട്ടില്‍ തണുപ്പില്‍ ഉറക്കം (ഉറക്കം പോലെ എന്തോ ഒന്നു്), ബാംഗ്ലൂരിലേക്കുള്ള ഫ്ലൈറ്റിലെ അനിര്‍വ്വചനീയമായ, അവര്‍ണ്ണനീയമായ ആനന്ദം പകര്‍ന്ന 9 മണിക്കൂറുകള്‍... ബാംഗ്ലൂരില്‍ നിന്നു് നെടുമ്പാശ്ശേരിയിലേക്കുള്ള 1:30 മണിക്കൂര്‍ നേരത്തെ excitement.
പിന്നെ നാട്ടിലെത്തിയപ്പോഴോ - നാട്ടുകാര്‍ക്കൊക്കെ എന്നെ വലിയ കാര്യം. ആദ്യത്തെയും അവസാനത്തെയും ചോദ്യങ്ങള്‍ എല്ലാര്ക്കും ഒന്നു തന്നെ - “എന്നു/എപ്പൊ എത്തി?”, “എന്നു തിരിച്ചു പോകും?”
അമ്മൂമ്മയുടെ അടുത്തേക്കു് പോകുന്ന 10 മിനുട്ടു് നടക്കാനുള്ള വഴിയില്‍ തന്നെ 12-ഓളം ആള്‍ക്കാരെ കാണുകയും വിശേഷങ്ങള്‍ പറയുകയും ചെയ്തു! - രാധാമണി, കൊച്ചുപെണ്ണു്, വേണുമേനോന്‍, സതിച്ചേച്ചി, മണിച്ചേട്ടന്, എനിക്കറിയാത്ത എന്നെ അറിയുന്ന 2-3 പേര്, കുട്ടനും അപ്പുവും അച്ചനും, കണ്ണന്, രാഹുച്ചേട്ടന്, ആനിച്ചേടത്തിയാര്, ലോനപ്പന്ചേട്ടന് - ഇത്രയും പേരോടു വിശേഷം പറഞ്ഞു് അവിടെയെത്തിയപ്പോഴേക്കും ഒരു നേരമായി!
എന്നു മുതലാണു് എനിക്കിത്ര പ്രാധാന്യം എന്നു് എനിക്കു തന്നെ അറിയില്ല.
കുളിക്കാന്‍ പോകുമ്പോള്‍ പിടികൂടിയതു് വേറെ ചിലരായിരുന്നു - ശോഭനച്ചേച്ചി, ഉഷച്ചേച്ചി, മീരച്ചേച്ചി, രമച്ചേച്ചി.. പിന്നെ എനിക്കറിയാത്ത, എന്നെ അറിയുന്ന രണ്ടു ചേച്ചിമാരും... എല്ലാരും കൂടി എന്നെ ചെറുതായി ഒന്നു വാരി... എന്തോ ഭാഗ്യത്തിനു് ഇന്നു് ഞാന്‍ ഷര്‍ട്ടു് ഇട്ടിരുന്നു... [അതു കാരണം എത്ര തടിച്ചു എന്നു് പറയാന്‍ കഴിയുന്നില്ല... അതായിരുന്നു അവരുടെ ഒരു പരാതി]
പുഴ ഇന്നും പഴയപോലെത്തന്നെ സുന്ദരി! കുറേ നീന്തി... നടുവില്‍ പോയി മലര്‍ന്നു കിടന്നു കുറേ നേരം... ഓരത്തിരുന്നു കുറേ പാട്ടുകള്‍ പാടി.....
- താമരനൂലിനാല്‍ മെല്ലെയെന്‍ [The song]
- പവിഴം പോല്‍ പവിഴാധരം പോല്‍.. [Dream]
- അരികില്‍ നീയുണ്ടായിരുന്നെങ്കില്‍... [Desire]
- ഒരു മധുരക്കിനാവിന്‍ ലഹരിയില്‍.... [Mood]
- പിന്നെയും പിന്നെയും ആരോ കിനാവിന്റെ ... [Hope]
- അവസാനം... അവള്‍ക്കും എനിക്കും വളരേ പ്രിയപ്പെട്ട ആ പാട്ടും - മുടിപ്പൂക്കള്‍ :) [All feelings together]
നല്ല മൂഡിലായിരുന്നു ഞാന്‍!
അതേയ്, രാത്രിഭക്ഷണത്തിനു് സമയമായി...!
ഞാന്‍ അടുക്കളയില്‍ കയറാതെ ഭക്ഷണം കഴിക്കാന്‍ പറ്റുന്ന അപൂര്‍വ്വമായ ഈ പത്തു ദിവസങ്ങള്‍.... :)
പോയി കഴിക്കട്ടെ! :)
- കരിങ്കല്ല്.
PS1: ഫോട്ടോ എടുക്കാന്‍ തുടങ്ങിയില്ല. വന്നു് 2 ദിവസത്തിനുള്ളില്‍ തന്നെ SLR എടുത്തിറങ്ങിയാല്‍ പിന്നെ “വിനയപ്രസാദിന്റെ അനിയന്” എന്നുള്ള ഇമേജൊക്കെ പോയിക്കിട്ടും.
PS2: വെള്ളമുണ്ടും മലയാളവും... - ഇതാണു് ഈ 10 ദിവസത്തെ എന്റെ വേഷവും ഭാഷയും - വളരേ സുന്ദരമായ 10 ദിവസങ്ങള്‍! :)
~